---
title: "പോഷക സമൃദ്ധി പച്ചക്കറി തൈ വിതരണവും മുളക് ഗ്രാമം പദ്ധതിയും ഉദ്ഘാടനം ചെയ്തു"
english_title: "Poshaka Samridhi Vegetable Seedling Distribution And Mulaku Gramam Project Inaugurated Kolayad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389347/poshaka-samridhi-vegetable-seedling-mulaku-gramam-project-kolayad-inaugurated"
published_at: "2026-10-30T05:49:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae3e29fdf47d_1000370659.jpg"
keywords: ["Kolayad Panchayat", "Vegetable Seedling", "Mulaku Gramam"]
---

# പോഷക സമൃദ്ധി പച്ചക്കറി തൈ വിതരണവും മുളക് ഗ്രാമം പദ്ധതിയും ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാവൂർ**: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കോളയാട് പഞ്ചായത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ജനകീയ ആസൂത്രണം 2026-27 പദ്ധതിയിൽ ഉൾപ്പെടുത്തി പോഷക സമൃദ്ധി പച്ചക്കറി തൈ വിതരണവും മുളക് ഗ്രാമം പദ്ധതി ഉദ്ഘാടനവും സംഘടിപ്പിച്ചു.

## Article Content

**പേരാവൂർ**: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കോളയാട് പഞ്ചായത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ജനകീയ ആസൂത്രണം 2026-27 പദ്ധതിയിൽ ഉൾപ്പെടുത്തി പോഷക സമൃദ്ധി പച്ചക്കറി തൈ വിതരണവും മുളക് ഗ്രാമം പദ്ധതി ഉദ്ഘാടനവും സംഘടിപ്പിച്ചു.

കോളയാട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രഹ്ലാദൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി. ശകുന്തള അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗങ്ങളായ അന്നാ ജോളി, രാജീവൻ, കൃഷി ഓഫീസർ ടി.വി. ഗീതിക, കൃഷി അസിസ്റ്റന്റുമാരായ എം. വിപിൻ, അമൃത തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389347/poshaka-samridhi-vegetable-seedling-mulaku-gramam-project-kolayad-inaugurated)