---
title: "പേരാവൂർ ഗ്രാമപഞ്ചായത്ത് വയോജന സംഗമം സംഘാടക സമിതി രൂപീകരിച്ചു"
english_title: "Peravoor Grama Panchayat Senior Citizens Meet Organizing Committee Formed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389348/peravoor-grama-panchayat-senior-citizens-meet-organizing-committee-formed"
published_at: "2026-10-30T05:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae3e4229d45a_1000370669.jpg"
keywords: ["Peravoor Panchayat", "Vayojana Sangamam", "Organizing Committee"]
---

# പേരാവൂർ ഗ്രാമപഞ്ചായത്ത് വയോജന സംഗമം സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **പേരാവൂർ**: പേരാവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വയോജന സംഗമത്തിന്റെ മുന്നോടിയായി അവലോകന യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. നവംബർ 17-ന് പേരാവൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് വയോജന സംഗമം സംഘടിപ്പിക്കുന്നത്.

## Article Content

**പേരാവൂർ**: പേരാവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വയോജന സംഗമത്തിന്റെ മുന്നോടിയായി അവലോകന യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. നവംബർ 17-ന് പേരാവൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് വയോജന സംഗമം സംഘടിപ്പിക്കുന്നത്.

പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നവംബർ 17-ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം ബോധവൽക്കരണ ക്ലാസുകളും വയോജനങ്ങളുടെ വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും.

യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. അബ്ദുൽ റഷീദ്, പഞ്ചായത്തംഗം കെ.കെ. സ്മിത, പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, പഞ്ചായത്ത് അംഗങ്ങളായ രാഗിമോൾ, എം.എസ്. ഷാനി, ശശീന്ദ്രൻ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ എം.പി. ആശ, കെ. ശശീന്ദ്രൻ, വേണുഗോപാലൻ, പോയിൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

വയോജന സംഗമത്തിന്റെ നടത്തിപ്പിനായി കെ. ശശീന്ദ്രൻ ചെയർമാനായും വേണുഗോപാലനെ കൺവീനറായും യോഗം തിരഞ്ഞെടുത്തു. എം.ആർ. വിജയൻ, പോയിൽ മുഹമ്മദ് എന്നിവരാണ് വൈസ് ചെയർമാന്മാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389348/peravoor-grama-panchayat-senior-citizens-meet-organizing-committee-formed)