---
title: "കാക്കയങ്ങാട്-തില്ലങ്കേരി റോഡിൽ കൂറ്റൻ കുഴി; ദുരിതത്തിലായി വാഹനയാത്രക്കാർ"
english_title: "Huge Pothole On Kakkayangad Thillankeri Road Causing Trouble For Motorists"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389350/huge-pothole-kakkayangad-thillankeri-road-muzhakkunnu-motorists-trouble"
published_at: "2026-10-30T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae3e51a66e6f_1000370674.jpg"
keywords: ["Kakkayangad Thillankeri Road", "Pothole", "Muzhakkunnu"]
---

# കാക്കയങ്ങാട്-തില്ലങ്കേരി റോഡിൽ കൂറ്റൻ കുഴി; ദുരിതത്തിലായി വാഹനയാത്രക്കാർ

> **Lead Summary:** **മുഴക്കുന്ന്**: കാക്കയങ്ങാട്-തില്ലങ്കേരി റോഡിൽ മുഴക്കുന്ന് ടൗണിന് സമീപം രൂപപ്പെട്ട വലിയ കുഴി വാഹനയാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയിലാണ് അപകടക്കെണി രൂപപ്പെട്ടിരിക്കുന്നത്.

## Article Content

**മുഴക്കുന്ന്**: കാക്കയങ്ങാട്-തില്ലങ്കേരി റോഡിൽ മുഴക്കുന്ന് ടൗണിന് സമീപം രൂപപ്പെട്ട വലിയ കുഴി വാഹനയാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയിലാണ് അപകടക്കെണി രൂപപ്പെട്ടിരിക്കുന്നത്.

പ്രധാനമായും ഇരുചക്രവാഹന യാത്രക്കാരാണ് ഇവിടെ വലിയ ഭീഷണി നേരിടുന്നത്. റോഡിലെ കുഴി പെട്ടെന്ന് ശ്രദ്ധയിൽപ്പെടാതെ വാഹനങ്ങൾ ഇതിൽ വീണ് വലിയ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയേറെയാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

പാതയിലുടനീളം സമാനമായ രീതിയിൽ കുഴികൾ രൂപപ്പെട്ടിട്ടും ഇവ അടയ്ക്കാനോ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താനോ ബന്ധപ്പെട്ട അധികൃതർ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389350/huge-pothole-kakkayangad-thillankeri-road-muzhakkunnu-motorists-trouble)