---
title: "കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിൽ വീണ്ടും വൻ വീഴ്ച; ചോദ്യപേപ്പർ മാറി നൽകി"
english_title: "Calicut University Exam Conduct Failure Question Paper Mix Up Fifth Semester"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389367/calicut-university-exam-conduct-failure-question-paper-mix-up-fifth-semester"
published_at: "2026-10-30T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae40d245f57c_1000370864.jpg"
keywords: ["Calicut University", "Exam Failure", "Question Paper"]
---

# കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിൽ വീണ്ടും വൻ വീഴ്ച; ചോദ്യപേപ്പർ മാറി നൽകി

> **Lead Summary:** **തേഞ്ഞിപ്പാലം**: കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിൽ വീണ്ടും വൻ വീഴ്ച. അഞ്ചാം സെമസ്റ്റർ ബി.എ. ഹിസ്റ്ററി പരീക്ഷയിലാണ് ആറാം സെമസ്റ്ററിലെ ചോദ്യങ്ങൾ ഉൾപ്പെടുത്തി ചോദ്യപേപ്പർ മാറി നൽകിയത്.

## Article Content

**തേഞ്ഞിപ്പാലം**: കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിൽ വീണ്ടും വൻ വീഴ്ച. അഞ്ചാം സെമസ്റ്റർ ബി.എ. ഹിസ്റ്ററി പരീക്ഷയിലാണ് ആറാം സെമസ്റ്ററിലെ ചോദ്യങ്ങൾ ഉൾപ്പെടുത്തി ചോദ്യപേപ്പർ മാറി നൽകിയത്.

പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികൾ ചോദ്യപേപ്പർ കണ്ടതോടെ പൂർണ്ണമായും വലഞ്ഞു. ചോദ്യപേപ്പറിൽ ആകെയുണ്ടായിരുന്ന 20 ചോദ്യങ്ങളും പൂർണ്ണമായി മാറിയാണ് നൽകിയിരുന്നത്. പഠിച്ച വിഷയങ്ങളിൽ നിന്നല്ലാതെ അടുത്ത സെമസ്റ്ററിലെ ചോദ്യങ്ങൾ പരീക്ഷയ്ക്ക് വന്നതോടെ പരീക്ഷാ ഹാളുകളിൽ വലിയ ആശയക്കുഴപ്പമാണ് ഉടലെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389367/calicut-university-exam-conduct-failure-question-paper-mix-up-fifth-semester)