---
title: "മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണം; ബാറുകൾക്ക് മന്ത്രി എം ലിജുവിന്റെ കർശന നിർദേശം"
english_title: "Thrissur Drinkers Aadhaar Card Check Bars Strict Instruction Excise Minister M Liju This Bar Licensees"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389453/aadhaar-card-check-drinkers-bars-excise-minister-m-liju-strict-instruction-nedumbassery-accident-liquor-policy-november"
published_at: "2026-10-30T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae453b06a4ac_1000243103.jpg"
keywords: ["Aadhaar Card Check Bars", "Excise Minister M Liju", "Liquor Policy"]
---

# മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണം; ബാറുകൾക്ക് മന്ത്രി എം ലിജുവിന്റെ കർശന നിർദേശം

> **Lead Summary:** **തൃശൂർ: **മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണമെന്ന് ബാറുകൾക്ക് കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം ലിജു. ഇത് ബാർ ലൈസൻസികളുടെ ഉത്തരവാദിത്തമാണെന്ന് എം ലിജു പറഞ്ഞു.

## Article Content

**തൃശൂർ: **മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണമെന്ന് ബാറുകൾക്ക് കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം ലിജു. ഇത് ബാർ ലൈസൻസികളുടെ ഉത്തരവാദിത്തമാണെന്ന് എം ലിജു പറഞ്ഞു.

അതിൽ ഉണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി വാഹനാപകടത്തിൽ കണ്ടതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മദ്യ നയം നവംബറിലെന്നും എക്സൈസ് മന്ത്രി കൂട്ടിച്ചേർത്തു.

23 വയസ്സ് ആണ് മദ്യം വാങ്ങാനുള്ള പ്രായമെന്നും ഇത് കർശനമായി തന്നെ പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു. അതിൽ ഉണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി വാഹനാപകടത്തിൽ കണ്ടത്. എല്ലാവരുടേയും ആധാർ പരിശോധിക്കണമെന്നല്ല പറഞ്ഞതെന്നും സംശയം തോന്നുന്നവരുടെ ആധാർ കാർഡുകൾ പരിശോധിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു.

പ്രായപൂർത്തിയാകാത്തവർ മദ്യപിച്ചു വാഹനം ഓടിച്ച് അപകടം വരുത്തി അതിനെക്കുറിച്ചാണ് പറഞ്ഞത്. ഇത് എല്ലാവരുടെയും ഐഡി കാർഡ് പരിശോധിക്കണമെന്നല്ല താൻ ഉദ്ദേശിച്ചത്. താൻ പറഞ്ഞത് സാമൂഹിക ഉത്തരവാദിത്വത്തോടെയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ എക്സൈസ് നയം നവംബറിലെന്ന് മന്ത്രി അറിയിച്ചു. ഹൈക്കോടതിയിലും ഇക്കാര്യം സർക്കാർ അറിയിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്റേതൊന്നും എം ലിജു വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389453/aadhaar-card-check-drinkers-bars-excise-minister-m-liju-strict-instruction-nedumbassery-accident-liquor-policy-november)