---
title: "88-ാം വയസ്സിലും കായിക നേട്ടം; അത്‌ലറ്റ് മേരി ജോസഫിനെ വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ആദരിച്ചു"
english_title: "Eighty Eighth Age Sports Amazing Achievements Pride Narimattath Mary Joseph Kerala Vyapari Vyavasayi Ekopana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389476/88-age-sports-achievement-athlete-mary-joseph-honored-vyapari-vyavasayi-manathana-unit-masters-athletics-gold-medal"
published_at: "2026-10-30T15:40:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae46d89a0265_1000243156.jpg"
keywords: ["88 Age Sports Achievement", "Vyapari Vyavasayi Ekopana Samithi Manathana Unit", "Masters Athletics Gold Medal"]
---

# 88-ാം വയസ്സിലും കായിക നേട്ടം; അത്‌ലറ്റ് മേരി ജോസഫിനെ വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ആദരിച്ചു

> **Lead Summary:** **മണത്തണ : ** എൺപത്തിയെട്ടാം വയസ്സിലും കായികരംഗത്ത് വിസ്മയ നേട്ടങ്ങൾ കൊയ്ത് നാടിന് അഭിമാനമായി മാറിയ നരിമറ്റത്തിൽ മേരി ജോസഫിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.

## Article Content

**മണത്തണ : ** എൺപത്തിയെട്ടാം വയസ്സിലും കായികരംഗത്ത് വിസ്മയ നേട്ടങ്ങൾ കൊയ്ത് നാടിന് അഭിമാനമായി മാറിയ നരിമറ്റത്തിൽ മേരി ജോസഫിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.

സംസ്ഥാനതലത്തിൽ നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ് മീറ്റിൽ രണ്ട് സ്വർണ്ണമെഡലുകളും ഒരു വെള്ളിമെഡലും കരസ്ഥമാക്കിയാണ് മേരി ജോസഫ് ശ്രദ്ധേയ നേട്ടം കൈവരിച്ചത്. 15,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്കാരമാണ് ഇവർക്ക് സമ്മാനിച്ചത്.

മണത്തണയിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് സി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. പേരാവൂർ ഡിവൈ.എസ്.പി. എ.വി. ജോൺ പുരസ്കാര സമർപ്പണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി ഷിബു സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. തുടർന്ന് കായികരംഗത്തെ തന്റെ അനുഭവങ്ങൾ മേരി ജോസഫ് സദസ്സുമായി പങ്കുവെച്ചു.

ചടങ്ങിൽ വനിതാ വിംഗ് പ്രസിഡന്റ് ബിന്ദു സോമൻ, യൂത്ത് വിംഗ് പ്രസിഡന്റ് റിജോ ജോസഫ്, സുധീർ ബാബു, മാണി കെ.യു., സുരേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് ട്രഷറർ മധുസൂദനൻ കൃതജ്ഞത രേഖപ്പെടുത്തി.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി യൂണിറ്റ് നടപ്പിലാക്കുന്ന 'ആശ്രയ' പദ്ധതിയിൽ ഉൾപ്പെടുത്തി ജോസ് എം.ഡി.ക്ക് ഒരു ലക്ഷം രൂപയുടെ ചികിത്സാ സഹായവും ചടങ്ങിൽ വെച്ച് കൈമാറി. ഇതോടൊപ്പം നവരാത്രി മണ്ഡപത്തിൽ മികച്ച കലാപ്രവർത്തനങ്ങൾ കാഴ്ചവെച്ച വനിതകളെയും ഉപഹാരം നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389476/88-age-sports-achievement-athlete-mary-joseph-honored-vyapari-vyavasayi-manathana-unit-masters-athletics-gold-medal)