---
title: "സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ്; ഇന്ന് പവന് കുറഞ്ഞത് 2,480 രൂപ"
english_title: "Gold Price Drop Kerala Today Pavan Rate Falls 2480 Rupees"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389596/"
published_at: "2026-10-31T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae59157e5d1e_images_(2).jpeg"
keywords: ["Gold Price", "Kerala", "Silver Price"]
---

# സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ്; ഇന്ന് പവന് കുറഞ്ഞത് 2,480 രൂപ

> **Lead Summary:** **കണ്ണൂർ**: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് ഒറ്റയടിക്ക് ഗ്രാം വില 310 രൂപ കുറഞ്ഞ് 12,730 രൂപയും പവൻ വില 2,480 രൂപ താഴ്ന്ന് 1,01,840 രൂപയുമായി.

## Article Content

**കണ്ണൂർ**: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് ഒറ്റയടിക്ക് ഗ്രാം വില 310 രൂപ കുറഞ്ഞ് 12,730 രൂപയും പവൻ വില 2,480 രൂപ താഴ്ന്ന് 1,01,840 രൂപയുമായി.

കഴിഞ്ഞ 48 മണിക്കൂറിനിടെ കേരളത്തിൽ പവൻ വിലയിൽ 3,720 രൂപയുടെ കുറവാണുണ്ടായത്. ചെറു കാരറ്റുകളുടെ വിലയും കുത്തനെ താഴ്ന്നു. 18 കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 10,420 രൂപയും 14 കാരറ്റിന് 200 രൂപ കുറഞ്ഞ് 8,150 രൂപയുമായി. ഒമ്പത് കാരറ്റിന് ഇന്ന് ഗ്രാമിന് 5,260 രൂപയിലാണ് വ്യാപാരം.

വെള്ളി വിലയും ഇന്ന് കാര്യമായ ഇടിവിലാണ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 200 രൂപയിലെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389596/)