---
title: "കെ.എസ്.എസ്.പി.എ. കൊട്ടിയൂർ യൂണിറ്റ് സമ്മേളനം നടത്തി"
english_title: "KSSPA Kottiyoor Unit Conference Held Kottiyoor Kerala Service Pensioners Association Kottiyoor Unit Annual"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389652/ksspa-kottiyoor-unit-conference-neendunokki-kerala-service-pensioners-association-roy-nambutakam-john-tv"
published_at: "2026-10-31T17:28:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5d8001798b_1000243342.jpg"
keywords: ["KSSPA Kottiyoor Unit", "Conference", "Kerala Service Pensioners Association"]
---

# കെ.എസ്.എസ്.പി.എ. കൊട്ടിയൂർ യൂണിറ്റ് സമ്മേളനം നടത്തി

> **Lead Summary:** **കൊട്ടിയൂർ: **കേരള സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊട്ടിയൂർ യൂണിറ്റിന്റെ വാർഷിക സമ്മേളനം നീണ്ടുനോക്കി വ്യാപാരഭവൻ ഹാളിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു.

## Article Content

**കൊട്ടിയൂർ: **കേരള സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊട്ടിയൂർ യൂണിറ്റിന്റെ വാർഷിക സമ്മേളനം നീണ്ടുനോക്കി വ്യാപാരഭവൻ ഹാളിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു.

കൊട്ടിയൂർ കെ. എസ്. എസ്.പി.എ. യൂണിറ്റ് പ്രസിഡണ്ട് ജോൺ ടി.വി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എം.ജി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

യൂണിറ്റ് സെക്രട്ടറി തോമസ് തോണക്കര റിപ്പോർട്ടും ട്രഷറർ കെ.എം. ജോസ് കണക്കും അവതരിപ്പിച്ചു. സംഘടനയിലേക്ക് പുതുതായി ചേർന്ന അംഗങ്ങളെ നിയോജകമണ്ഡലം പ്രസിഡണ്ട് എൻ. നാരായണൻ മാസ്റ്റർ വരവേറ്റു. ഡിസിസി സെക്രട്ടറിയും സംഘടനയുടെ രക്ഷാധികാരിയുമായ പി.സി രാമകൃഷ്ണൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോണി ആമക്കാട്ട്, വാർഡ് മെമ്പർ റെയ്ൻ കെ.ജെ, സംസ്ഥാന കമ്മിറ്റി ക്ഷണിതാവ് പി.സി വർഗീസ്, പേരാവൂർ നിയോജകമണ്ഡലം സെക്രട്ടറി വർക്കി മാസ്റ്റർ, വനിത ഫോറം പ്രസിഡന്റ് സുപ്രിയ കെ എന്നിവർ പ്രസംഗിച്ചു.

എ.വി ജോൺ സ്വാഗതവും സ്വർണ്ണമ്മ പി.എസ് നന്ദിയും അർപ്പിച്ചു. പുതിയ വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ അനുസ്മരണത്തോടനുബന്ധിച്ചുള്ള പുഷ്പാർച്ചനയിൽ അംഗങ്ങൾ പങ്കു ചേർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389652/ksspa-kottiyoor-unit-conference-neendunokki-kerala-service-pensioners-association-roy-nambutakam-john-tv)