---
title: "ഇന്ദിരാ ഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു"
english_title: "Indira Gandhi 42nd Martyrdom Day Observed DCC Office Sunny Joseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389654/indira-gandhi-42nd-martyrdom-day-dcc-kannur-sunny-joseph"
published_at: "2026-10-31T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5e932964d8_1000373650.jpg"
keywords: ["Indira Gandhi", "DCC Kannur", "Sunny Joseph"]
---

# ഇന്ദിരാ ഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

> **Lead Summary:** **കണ്ണൂർ**: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായ് പട്ടേൽ, ഉമ്മൻ ചാണ്ടി എന്നിവരുടെ ജന്മദിനത്തോടനുബന്ധിച്ച് ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

## Article Content

**കണ്ണൂർ**: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായ് പട്ടേൽ, ഉമ്മൻ ചാണ്ടി എന്നിവരുടെ ജന്മദിനത്തോടനുബന്ധിച്ച് ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

അനുസ്മരണ സമ്മേളനം കെപിസിസി പ്രസിഡന്റും വൈദ്യുതി വകുപ്പ് മന്ത്രിയുമായ അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. നേതാക്കളായ ടി.ഒ. മോഹനൻ, പ്രൊഫ. എ.ഡി. മുസ്തഫ, പി.ടി. മാത്യു, വി.വി. പുരുഷോത്തമൻ, കെ. പ്രമോദ്, സുരേഷ് ബാബു എളയാവൂർ, അമൃത രാമകൃഷ്ണൻ, അഡ്വ. റഷീദ് കവ്വായി, ഡോ. കെ.വി. ഫിലോമിന, പി. മുഹമ്മദ് ഷമ്മാസ്, അഡ്വ. പി. ഇന്ദിര, മനോജ് കൂവേരി, കാട്ടാമ്പള്ളി രാമചന്ദ്രൻ, സി.ടി. ഗിരിജ, ശ്രീജ മഠത്തിൽ, ജോഷി കണ്ടത്തിൽ, കെ.എം. ശിവദാസൻ, കല്ലിക്കോടൻ രാഗേഷ്, കാപ്പാടൻ ശശിധരൻ, കൂക്കിരി രാഗേഷ്, കായക്കൽ രാഹുൽ, കെ. ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389654/indira-gandhi-42nd-martyrdom-day-dcc-kannur-sunny-joseph)