---
title: "സേവ് അല്ലെങ്കിലും വിളിക്കുന്നയാളുടെ പേര് ഫോണിൽ തെളിയും; സിനാപ് ഇന്നു മുതൽ"
english_title: "CNAP Calling Name Presentation From Today Unknown Number Name Display"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389734/cnap-calling-name-presentation-from-today-unknown-number"
published_at: "2026-11-01T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6d75cb445b_1000374486.jpg"
keywords: ["CNAP", "Caller ID", "Mobile Phone"]
---

# സേവ് അല്ലെങ്കിലും വിളിക്കുന്നയാളുടെ പേര് ഫോണിൽ തെളിയും; സിനാപ് ഇന്നു മുതൽ

> **Lead Summary:** സേവ് ചെയ്യാത്ത നമ്പറാണെങ്കിലും വിളിക്കുന്നയാളുടെ പേര് ഇന്നുമുതൽ മൊബൈൽ ഫോണിൽ ദൃശ്യമാകും. സിം എടുക്കാനുപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ഫോണിൽ തെളിയുന്ന കോളിങ് നെയിം പ്രസന്റേഷൻ (സിനാപ്) രാജ്യമാകെ ഇന്നു മുതൽ നടപ്പാക്കാനാണ് കേന്ദ്രനിർദേശം.

## Article Content

സേവ് ചെയ്യാത്ത നമ്പറാണെങ്കിലും വിളിക്കുന്നയാളുടെ പേര് ഇന്നുമുതൽ മൊബൈൽ ഫോണിൽ ദൃശ്യമാകും. സിം എടുക്കാനുപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ഫോണിൽ തെളിയുന്ന കോളിങ് നെയിം പ്രസന്റേഷൻ (സിനാപ്) രാജ്യമാകെ ഇന്നു മുതൽ നടപ്പാക്കാനാണ് കേന്ദ്രനിർദേശം.

തുടക്കത്തിൽ 4ജി, 5ജി ശൃംഖലകളിൽ മാത്രമാകും ഇത്. പല മൊബൈൽ ഫോൺ സേവനദാതാക്കളും പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. കോളർ ഐഡി സംവിധാനം ലഭ്യമാകാൻ ഉപയോക്താവ് ഒന്നും ചെയ്യേണ്ടതില്ല. സേവ് ചെയ്ത നമ്പറുകളിൽ നിന്നാണ് കോളെങ്കിൽ ആ പേരായിരിക്കും കാണിക്കുക.

ബിസിനസ് കണക്ഷനുകൾക്ക് നിലവിലെ പേരിന് പകരം സ്വന്തം ട്രേഡ്മാർക്ക് പേര് (പ്രിഫേഡ് നെയിം) ഉൾപ്പെടുത്താൻ അവസരം നൽകും. പുതിയ ബിസിനസ് കണക്ഷനുകൾക്ക് അത് എടുക്കുന്ന സമയത്ത് തന്നെ ‘പ്രിഫേഡ് നെയിം’ നൽകാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389734/cnap-calling-name-presentation-from-today-unknown-number)