---
title: "ട്രെയിനിൻ്റെ ബാത്റൂമിൽ എഴുതിയിരുന്നവർ ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതുന്നു, ഒരു സ്ത്രീയേയും അപമാനിക്കാൻ പാടില്ല; നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി"
english_title: "Thiruvananthapuram Train Bathroom Written Today Social Media Writing No Woman Social Media Insult Chief"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389896/train-bathroom-written-today-social-media-woman-insult-law-chief-minister-vd-satheesan-women-policy"
published_at: "2026-11-02T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8503356919_1000243725.jpg"
keywords: ["Social Media", "Women Insult Law", "New Age Kerala Medicine Discrimination"]
---

# ട്രെയിനിൻ്റെ ബാത്റൂമിൽ എഴുതിയിരുന്നവർ ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതുന്നു, ഒരു സ്ത്രീയേയും അപമാനിക്കാൻ പാടില്ല; നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **ട്രെയിനിൻ്റെ ബാത്റൂമിൽ എഴുതിയിരുന്നവർ ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതുന്നു, ഒരു സ്ത്രീയും സോഷ്യൽ മീഡിയയിൽ അപമാനിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇതിനായി പ്രത്യേക നിയമം നടപ്പിലാക്കാൻ കഴിയുമോ എന്നാണ് ആലോചിക്കുന്നത്. പുതുയുഗ കാലത്തേക്കുള്ള വനിതാ നയം രൂപീകരണത്തിനാണ് തുടക്കമാകുന്നത്.

## Article Content

**തിരുവനന്തപുരം: **ട്രെയിനിൻ്റെ ബാത്റൂമിൽ എഴുതിയിരുന്നവർ ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതുന്നു, ഒരു സ്ത്രീയും സോഷ്യൽ മീഡിയയിൽ അപമാനിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇതിനായി പ്രത്യേക നിയമം നടപ്പിലാക്കാൻ കഴിയുമോ എന്നാണ് ആലോചിക്കുന്നത്. പുതുയുഗ കാലത്തേക്കുള്ള വനിതാ നയം രൂപീകരണത്തിനാണ് തുടക്കമാകുന്നത്.

രാജ്യത്തിന് മുഴുവൻ മാതൃകയാകുന്ന നയം നടപ്പിലാക്കുകയാണ് ലക്ഷ്യം. ലോകം മുഴുവൻ മാറുകയാണ് എന്നാൽ പലരുടെയും ചിന്തകളിൽ ഇതുവരെ മാറ്റം വന്നിട്ടില്ല. പലരും 50 വർഷം പുറകിലാണ്. എല്ലാ പ്രായത്തിലുള്ളവരുടെയും സംരക്ഷത്തിനായാണ് നയ രൂപീകരണം.

സോഷ്യൽ മീഡിയയിലാണ് സ്ത്രീകൾ ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്നത്. മരുന്ന് പോലും പുരുഷന്മാർക്ക് വേണ്ടിയാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. മരുന്ന് നിർമ്മാണത്തിൽ പോലും വിവേചനം ഉണ്ടായിട്ടുണ്ട്.

പുരുഷന്മാർക്കുണ്ടാക്കുന്ന മരുന്ന് തന്നെയാണ് സ്ത്രീകൾക്ക് നൽകുന്നത്. വനിതാനയത്തിൽ വിട്ടുവീഴ്‌ച ഇല്ലാതെ കേരളത്തിൽ നടപ്പാക്കും. സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു പദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കാതെ പോകില്ല. അതിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389896/train-bathroom-written-today-social-media-woman-insult-law-chief-minister-vd-satheesan-women-policy)