---
title: "ചേരാനല്ലൂർ വാഹനാപകടം, അടച്ചിട്ട കോടതി മുറിയിൽ വാദം പൂർത്തിയായി; 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീലിൽ ഉത്തരവ് വ്യാഴാഴ്ച"
english_title: "Kochi Cheranalloor Vehicle Accident Closed Court Room Argument Completed 17 Year Old Bail Cancel Appeal Order"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389898/cheranalloor-vehicle-accident-closed-court-argument-17-year-old-bail-cancel-thursday-order-jayabalakrishnan"
published_at: "2026-11-02T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae85411dd31d_1000243740.jpg"
keywords: ["Cheranalloor Vehicle Accident", "Closed Court", "17 Year Old Bail Cancel"]
---

# ചേരാനല്ലൂർ വാഹനാപകടം, അടച്ചിട്ട കോടതി മുറിയിൽ വാദം പൂർത്തിയായി; 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീലിൽ ഉത്തരവ് വ്യാഴാഴ്ച

> **Lead Summary:** **കൊച്ചി: **ചേരാനല്ലൂർ വാഹനാപകടത്തിൽ അടച്ചിട്ട കോടതി മുറിയിൽ വാദം പൂർത്തിയായി. 17കാരന്റെ ജാമ്യം റദാക്കണമെന്ന അപ്പീലിൽ ഉത്തരവ് വ്യാഴാഴ്ച പുറപ്പെടുവിക്കും. പ്രോസിക്യൂഷനുമായി യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് കുടുംബത്തിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി. ഇരവിഭാഗവും സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്.

## Article Content

**കൊച്ചി: **ചേരാനല്ലൂർ വാഹനാപകടത്തിൽ അടച്ചിട്ട കോടതി മുറിയിൽ വാദം പൂർത്തിയായി. 17കാരന്റെ ജാമ്യം റദാക്കണമെന്ന അപ്പീലിൽ ഉത്തരവ് വ്യാഴാഴ്ച പുറപ്പെടുവിക്കും. പ്രോസിക്യൂഷനുമായി യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് കുടുംബത്തിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി. ഇരവിഭാഗവും സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്.

അടച്ചിട്ട മുറിയിൽ വാദം കേട്ടത് സ്വാഭാവിക നടപടിയെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തെ സമ്മർദ്ദത്തിൽ ആക്കുന്നത് അനുവദിക്കാൻ ആവില്ലെന്ന് പറഞ്ഞ കോടതി, തുടർവാദം അടച്ചിട്ട മുറിയിലേക്ക് മാറ്റിയിരുന്നു.

17 കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ഇന്ന് വാദം കേട്ടത്. കോടതി നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പെടെ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.

ഇതിനിടയാണ് ജയബാലകൃഷ്ണന്റെ കുടുംബം അന്വേഷണത്തിന് തടസ്സം നിൽക്കുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. അന്വേഷണത്തെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾക്ക് മുൻപിലും പൊതു സമൂഹത്തിലേക്കും ജയബാലകൃഷ്ണന്റെ അഭിഭാഷകർ നൽകി എന്നായിരുന്നു ആരോപണം.

എന്നാൽ അടിസ്ഥാന രേഖകൾ പോലും തരാതെ പ്രോസിക്യൂഷൻ നിസ്സഹകരണം നടത്തുന്നതായി ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചു. പ്രോസിക്യൂഷൻ അഭിഭാഷക ഏഴുവർഷമായി കോടതിയിൽ ഉണ്ടെന്നും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ പ്രത്യേകമായി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

പ്രോസിക്യൂഷന്റെ ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് കാരണങ്ങൾ ഉണ്ടെന്നും ഇപ്പോൾ പറയാൻ ആകില്ലെന്നും ജയബാലകൃഷ്ണന്റെ കുടുംബം പറഞ്ഞു. എന്നാൽ വാദം അടച്ചിട്ട കോടതിയിലേക്ക് മാറ്റാമെന്ന് പറയുകയായിരുന്നു കോടതി. അന്വേഷണം ഏജൻസിയെ സമ്മർദ്ദത്തിൽ ആക്കാൻ ആകില്ലെന്നും കോടതി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389898/cheranalloor-vehicle-accident-closed-court-argument-17-year-old-bail-cancel-thursday-order-jayabalakrishnan)