---
title: "ഗോൾഡൻ ഫോക്ക് അവാർഡ് പരിസ്ഥിതി പ്രവർത്തകൻ ടി.പി പത്മനാഭൻ മാസ്റ്റർക്ക്"
english_title: "Golden Folk Award Environmental Activist TP Padmanabhan Master Kannur Kuwait Kannur District Expatriate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389901/golden-folk-award-environmental-activist-tp-padmanabhan-master-kannur-kuwait-friends-kannur-expats"
published_at: "2026-11-02T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae85689236fe_1000243765.jpg"
keywords: ["Golden Folk Award", "TP Padmanabhan Master", "Environmental Activist"]
---

# ഗോൾഡൻ ഫോക്ക് അവാർഡ് പരിസ്ഥിതി പ്രവർത്തകൻ ടി.പി പത്മനാഭൻ മാസ്റ്റർക്ക്

> **Lead Summary:** **കണ്ണൂർ: **കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മ‌യായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ എക്സ‌്‌പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) നൽകി വരുന്ന ഗോൾഡൻ ഫോക്ക് അവാർഡിന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ടി.പി പത്മനാഭൻ മാസ്റ്റർ അർഹനായതായി സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കണ്ണൂർ: **കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മ‌യായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ എക്സ‌്‌പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) നൽകി വരുന്ന ഗോൾഡൻ ഫോക്ക് അവാർഡിന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ടി.പി പത്മനാഭൻ മാസ്റ്റർ അർഹനായതായി സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിവിധ മേഖലകളിൽ സ്‌തുത്യർഹമായ സേവനം കാഴ്‌ച വെച്ച കണ്ണൂർ ജില്ലയിൽ നിന്നുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോയാണ് ഗോൾഡൻഫോക്ക് അവാർ ഡ് നൽകി വരുന്നത്. ഈ വർഷം പരിസ്ഥിതി സംരക്ഷണ മേഖലയാണ് അവാർഡിനായി പരിഗണിച്ചത്.

ലഭിച്ച നോമിനേഷനുകളിൽ നിന്നും മാധ്യമ പ്രവർത്തകനായ ദിനകരൻ കൊമ്പിലാത്ത്, ഫോക്ലോർ അക്കാദമി മുൻ സെക്രട്ടറി എ.വി. അജയകുമാർ, പ്രശസ്‌ത നർത്തകിയും അധ്യാപികയുമായ ഡോ: സുമിത നായർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

പ്രശസ്ത‌ ശില്പി കെ.കെ.ആർ വെങ്ങര രൂപകൽപ്പന ചെയ്ത‌ ശിൽപ്പവും പ്രശസ്തി പത്രവും 25,000/- രൂപയും (ഇരൂപത്തി അയ്യായിരം രൂപ) അടങ്ങുന്നതാണ് ഗോൾഡൻ ഫോക്ക് അവാർഡ്.

പ്രസാദ് സി.വി കൺവീനറും വിനോജ് കുമാർ, ബാലകൃഷ്ണ‌ൻ, സുജേഷ് മാണിയത്ത്, ഓമനക്കുട്ടൻ കെ എന്നിവർ കമ്മിറ്റി അംഗങ്ങളുമായ കമ്മിറ്റിയാണ് കുവൈത്തിലെ അവാർഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

നവംബർ 13-ന് കുവൈറ്റിൽ വെച്ച് നടക്കുന്ന ഫോക്കിന്റെ ഇരുപത്തൊന്നാമത് വാർഷികാഘോഷം, 'കണ്ണൂർ മഹോത്സവം 2026' ന്റെ മെഗാ ഇവന്റ്് വേദിയിൽ വെച്ച് പത്തൊൻപതാമത് ഗോൾഡൻ ഫോക്ക് അവാർഡ് ടി.പി പത്മനാഭൻ മാസ്റ്റർക്ക് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു

ജൂറിഅംഗങ്ങളായ എ.വി അജയകുമാർ, ദിനകരൻ കൊമ്പിലാത്ത്, ഫോക്ക് ഉപദേശ സമിതിയംഗം ഓമനക്കുട്ടൻ കെ, ഫോക്ക് ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ രഞ്ജിത്ത് പന്ന്യൻ, ഫോക്ക് ട്രസ്റ്റ് ജോ. സെക്രട്ടറി രഞ്ജിത്ത് കരിവെള്ളൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389901/golden-folk-award-environmental-activist-tp-padmanabhan-master-kannur-kuwait-friends-kannur-expats)