---
title: "കണ്ണൂർ നോർത്ത് ഉപജില്ലാ സ്ക്കൂൾ കലോത്സവം നവംബർ 3 മുതൽ 7 വരെ ചേലോറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ"
english_title: "Kannur North Subdistrict School Kalolsavam Chelora Government Higher Secondary School November 3 4 5 6 7 Dates 102 Schools More Than Five Thousand Students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389906/kannur-north-subdistrict-school-kalolsavam-chelora-govt-higher-secondary-november-3-7-mayor-p-indira"
published_at: "2026-11-02T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae85c223d28d_1000243774.jpg"
keywords: ["Kannur North Subdistrict School Kalolsavam", "Chelora Govt Higher Secondary"]
---

# കണ്ണൂർ നോർത്ത് ഉപജില്ലാ സ്ക്കൂൾ കലോത്സവം നവംബർ 3 മുതൽ 7 വരെ ചേലോറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ നോർത്ത് ഉപജില്ലാ സ്ക്കൂൾ കലോത്സവം ചേലോറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നവംബർ 3, 4, 5, 6, 7 തീയതികളിലായി നടക്കും. 102 വിദ്യാലയങ്ങളിൽ നിന്നായി അയ്യായിരത്തിലധികം വിദ്യാർത്ഥികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.

## Article Content

**കണ്ണൂർ : **കണ്ണൂർ നോർത്ത് ഉപജില്ലാ സ്ക്കൂൾ കലോത്സവം ചേലോറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നവംബർ 3, 4, 5, 6, 7 തീയതികളിലായി നടക്കും. 102 വിദ്യാലയങ്ങളിൽ നിന്നായി അയ്യായിരത്തിലധികം വിദ്യാർത്ഥികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.

സംസ്കൃത കലോത്സവം, അറബിക് കലോത്സവം എന്നിവ 4 വേദികളിലായി പ്രത്യേകം നടക്കും. കലോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി ചിട്ടയായ പ്രവർത്തനങ്ങളുമായി മുന്നോട്ടു കൊണ്ടു പോവുകയാണെന്ന് സംഘാടക സമിതി ചെയർപേഴ്സൺ മേയർ അഡ്വക്കറ്റ് പി. ഇന്ദിര വാർത്ത സമ്മേളനത്തിൽ പറഞ്ഞു .

സംഘാടക  സമിതി കൺവീനർ ഡെപ്യൂട്ടി മേയർ കെ പി താഹിർ, എ.ഇ.ഒ - എൻ. സുജിത്ത്, ചേലോറ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ടി. പ്രസീത തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389906/kannur-north-subdistrict-school-kalolsavam-chelora-govt-higher-secondary-november-3-7-mayor-p-indira)