---
title: "വേക്കളം എ.യു.പി. സ്കൂളിൽ മലയാള ദിനവും കേരളപ്പിറവി ദിനവും ആഘോഷിച്ചു"
english_title: "Kerala Piravi and Malayalam Dinam Celebrated at Vekkalam AUP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389919/kerala-piravi-malayalam-dinam-celebrated-vekkalam-aup-school-kannur"
published_at: "2026-11-02T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8735ce5c2e_WhatsApp_Image_2026-11-02_at_16.15.31.jpeg"
keywords: ["Vekkalam AUP School", "Kerala Piravi Celebrations", "Malayalam Dinam"]
---

# വേക്കളം എ.യു.പി. സ്കൂളിൽ മലയാള ദിനവും കേരളപ്പിറവി ദിനവും ആഘോഷിച്ചു

> **Lead Summary:** വേക്കളം: വേക്കളം എ.യു.പി. സ്കൂളിൽ മലയാള ദിനവും കേരളപ്പിറവി ദിനവും വിപുലമായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. മാതൃഭാഷയുടെ മഹത്വവും സംസ്കാരവും പുതിയ തലമുറയിലേക്ക് പകരുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു.

## Article Content

വേക്കളം: വേക്കളം എ.യു.പി. സ്കൂളിൽ മലയാള ദിനവും കേരളപ്പിറവി ദിനവും വിപുലമായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. മാതൃഭാഷയുടെ മഹത്വവും സംസ്കാരവും പുതിയ തലമുറയിലേക്ക് പകരുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു.

മലയാള ഭാഷയുടെ പൈതൃകവും പ്രാധാന്യവും വ്യക്തമാക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. കേരളീയ വേഷവിധാനങ്ങളോടെ എത്തിയ കുട്ടികളുടെ ഗാനാലാപനം, കവിതാപാരായണം ഉൾപ്പെടെയുള്ള പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. മലയാള ദിനാഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിലും ഭാഷാ സംബന്ധിയായ വിവിധ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ദു പി, റെജി കെ എ, ആശ്രിത് കെ, നിഷ വി ഐ, സജ്ന ഒ, രെജില പി ആർഎന്നീ അധ്യാപകർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389919/kerala-piravi-malayalam-dinam-celebrated-vekkalam-aup-school-kannur)