---
title: "സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റം: കടുത്ത അതൃപ്തി"
english_title: "IAS Mass Transfer Kerala Civil Service Board Criticism Court Order"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390008/ias-mass-transfer-kerala-civil-service-board-criticism"
published_at: "2026-11-03T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9723948f99_1000377529.jpg"
keywords: ["IAS Transfer", "Kerala", "Civil Service"]
---

# സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റം: കടുത്ത അതൃപ്തി

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റത്തിൽ കടുത്ത അതൃപ്തി. സിവിൽ സർവീസ് ബോർഡ് ചേരാതെയാണ് സ്ഥലമാറ്റിയതെന്നാണ് ഉയരുന്ന വിമർശനം.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റത്തിൽ കടുത്ത അതൃപ്തി. സിവിൽ സർവീസ് ബോർഡ് ചേരാതെയാണ് സ്ഥലമാറ്റിയതെന്നാണ് ഉയരുന്ന വിമർശനം.

സിവിൽ സർവീസ് ബോർഡ് ചേരാത്ത സ്ഥലമാറ്റത്തിനെതിരെ ബി അശോക് കോടതിയെ സമീപിച്ചിരുന്നു. ബോർഡ് ചേർന്നുമാത്രം സ്ഥലമാറ്റമെന്ന കർശന നിർദ്ദേശം കോടതി നൽകിയിരുന്നു. ചട്ടം പാലിക്കാതെയായിരുന്നു മണിക്കൂറുകൾക്കുള്ളിലെ ഇന്നലെ നടന്ന സ്ഥലമാറ്റമെന്നാണ് പരാതി.

കഴിഞ്ഞ ദിവസമാണ് ഐഎഎസ് തലപ്പത്ത് വലിയ മാറ്റങ്ങൾ സംഭവിച്ചത്. എംജി രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. എൻ പ്രശാന്ത് പുതിയ കെഎസ്ഇബി ചെയർമാനാകും. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷർമിള മേരി ജോസഫിനെ മാറ്റി. മുഹമ്മദ് ഹനീഷിനാണ് പകരം ചുമതല. കെആർ ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റിയപ്പോൾ മിൻഹാജ് ആലം ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390008/ias-mass-transfer-kerala-civil-service-board-criticism)