---
title: "അഭിരാം കൊലക്കേസ്: 17-കാരനും പെൺസുഹൃത്തും കാപ്പ പ്രതിയും ഉൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി"
english_title: "Abhiram Murder Case: Three Arrested Including 17-Year-Old and Female Friend in Thiruvananthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390021/abhiram-murder-case-thiruvananthapuram-three-arrested-police-lapse-allegations"
published_at: "2026-11-03T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae97fefb9628_image_(7).png"
keywords: ["Abhiram Murder Case", "Sreekariyam Umar KAAPA", "Kerala Police Investigation"]
---

# അഭിരാം കൊലക്കേസ്: 17-കാരനും പെൺസുഹൃത്തും കാപ്പ പ്രതിയും ഉൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

> **Lead Summary:** തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കിയ അഭിരാമിന്റെ കൊലപാതകത്തിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അഭിരാമിന്റെ സുഹൃത്തായ പതിനേഴുകാരൻ, ഇയാളുടെ പെൺസുഹൃത്തും ശ്രീവരാഹം സ്വദേശിയുമായ അനന്ത , ശ്രീകാര്യം സ്വദേശി ഉമർ എന്നിവരെയാണ് കേസിൽ പ്രതിചേർത്ത് അറസ്റ്റ് ചെയ്തത്. പിടിയിലായ അനന്ത വിദ്യാർത്ഥിനിയാണ്. മൂന്നാം പ്രതിയായ ഉമർ നേരത്തെ കാപ്പാ ചുമത്തപ്പെട്ട കുറ്റവാളിയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

## Article Content

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കിയ അഭിരാമിന്റെ കൊലപാതകത്തിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അഭിരാമിന്റെ സുഹൃത്തായ പതിനേഴുകാരൻ, ഇയാളുടെ പെൺസുഹൃത്തും ശ്രീവരാഹം സ്വദേശിയുമായ അനന്ത , ശ്രീകാര്യം സ്വദേശി ഉമർ എന്നിവരെയാണ് കേസിൽ പ്രതിചേർത്ത് അറസ്റ്റ് ചെയ്തത്. പിടിയിലായ അനന്ത വിദ്യാർത്ഥിനിയാണ്. മൂന്നാം പ്രതിയായ ഉമർ നേരത്തെ കാപ്പാ ചുമത്തപ്പെട്ട കുറ്റവാളിയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

കൊലപാതകത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പെൺകുട്ടിക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൊലപാതകം നടത്തിയ ശേഷം പ്രതി പെൺകുട്ടിയെ വിവരം അറിയിച്ചിരുന്നതായും പോലീസ് കണ്ടെത്തി. തുടർന്നാണ് കൃത്യം മറച്ചുവെച്ചതിനും ഒത്താശ ചെയ്തതിനും പെൺകുട്ടിയെ കേസിൽ പ്രതിചേർത്തത്.

അതേസമയം, കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന ആരോപണവുമായി അഭിരാമിന്റെ കുടുംബം രംഗത്തെത്തി. ഒന്നാം പ്രതിയെന്ന് സംശയിക്കുന്നയാളെ തുടക്കത്തിൽ തന്നെ കസ്റ്റഡിയിലെടുത്തിട്ടും മതിയായ രീതിയിൽ ചോദ്യം ചെയ്യാതെ വിട്ടയച്ചുവെന്ന് അഭിരാമിന്റെ പിതാവ് മധുകുമാർ ആരോപിച്ചു. ആദ്യ ദിവസം തന്നെ കർശന ചോദ്യം ചെയ്യൽ നടത്താതിരുന്നത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണ്. പിറ്റേന്ന് വീണ്ടും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചതെന്നും, ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ പതിനേഴുകാരൻ ബോധപൂർവ്വം കുറ്റം സ്വന്തം തലയിൽ ഏറ്റെടുത്തതാണോയെന്ന സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390021/abhiram-murder-case-thiruvananthapuram-three-arrested-police-lapse-allegations)