---
title: "പ്രശസ്ത സിനിമാ മേക്കപ്പ്മാൻ വി. പാണ്ഡ്യൻ അന്തരിച്ചു; അരനൂറ്റാണ്ട് നീണ്ട ചലച്ചിത്ര സപര്യയ്ക്ക് വിട"
english_title: "Veteran Film Makeup Artist V Pandian Passes Away at 75 in Chennai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390023/veteran-film-makeup-artist-v-pandian-passes-away-chennai-funeral"
published_at: "2026-11-03T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9829e70e4b_v_pandyan.jpg"
keywords: ["V Pandian Makeup Artist", "Malayalam Cinema News", "Devasuram Makeup Man"]
---

# പ്രശസ്ത സിനിമാ മേക്കപ്പ്മാൻ വി. പാണ്ഡ്യൻ അന്തരിച്ചു; അരനൂറ്റാണ്ട് നീണ്ട ചലച്ചിത്ര സപര്യയ്ക്ക് വിട

> **Lead Summary:** ചെന്നൈ: ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖ മേക്കപ്പ്മാൻ വി. പാണ്ഡ്യൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ചെന്നൈ വിരുഗമ്പാക്കത്ത് നടക്കും. അൻപത് വർഷത്തിലേറെയായി സിനിമാരംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ചമയമൊരുക്കിയിട്ടുണ്ട്.

## Article Content

ചെന്നൈ: ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖ മേക്കപ്പ്മാൻ വി. പാണ്ഡ്യൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ചെന്നൈ വിരുഗമ്പാക്കത്ത് നടക്കും. അൻപത് വർഷത്തിലേറെയായി സിനിമാരംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ചമയമൊരുക്കിയിട്ടുണ്ട്.

നിത്യഹരിത നായകൻ പ്രേംനസീർ മുതൽ ഫഹദ് ഫാസിൽ വരെയുള്ള തലമുറകളിലെ പ്രമുഖ താരങ്ങൾക്കൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുണ്ടായിരുന്നു അദ്ദേഹത്തിന്. പതിനാറാം വയസ്സിൽ പ്രശസ്ത നടൻ സത്യന്റെ മേക്കപ്പ്മാനായ കൃഷ്ണരാജിന്റെ സഹായിയായാണ് സിനിമയിലെത്തുന്നത്. പിന്നീട് പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ജെ. വില്യംസിന്റെ സഹായിയായും പ്രവർത്തിച്ചു. 1978-ൽ പുറത്തിറങ്ങിയ 'മദാലസ' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര മേക്കപ്പ്മാനായി മാറിയത്. സത്യൻ അന്തിക്കാട് ഒരുക്കിയ 'ഹൃദയപൂർവ്വം' ആണ് അവസാനമായി പ്രവർത്തിച്ച ചിത്രം.

ദേവാസുരം, ഉണ്ണികളെ ഒരു കഥ പറയാം, യോദ്ധ, ആറാം തമ്പുരാൻ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ഭാഗ്യദേവത, അലിഭായ്, ബ്ലാക്ക് തുടങ്ങി മലയാള സിനിമയിലെ നിരവധി എവർഗ്രീൻ ഹിറ്റുകളുടെ ഭാഗമായിരുന്നു പാണ്ഡ്യൻ. 2001-ൽ കമൽ സംവിധാനം ചെയ്ത 'മധുരനൊമ്പരക്കാറ്റ്' എന്ന ചിത്രത്തിലെ മികച്ച ചമയത്തിന് അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. പാണ്ഡ്യന്റെ നിര്യാണത്തിൽ ചലച്ചിത്ര പ്രവർത്തകരും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390023/veteran-film-makeup-artist-v-pandian-passes-away-chennai-funeral)