---
title: "ഗർഭിണിക്ക് ഇഞ്ചക്ഷൻ മാറി നൽകി എന്ന് പരാതി: വയനാട് പനമരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനെ സസ്പെൻഡ് ചെയ്തു"
english_title: "Wayanad Pregnant Woman Injection Wrong Given Complaint Panamaram Community Health Centre Assistant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390046/wayanad-pregnant-woman-wrong-injection-panamaram-community-health-centre-assistant-surgeon-suspended-dr-anoop-k"
published_at: "2026-11-03T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae99f95ef72b_1000243911.jpg"
keywords: ["Wayanad Panamaram", "Pregnant Woman", "Iron Sucrose IDRV Injection"]
---

# ഗർഭിണിക്ക് ഇഞ്ചക്ഷൻ മാറി നൽകി എന്ന് പരാതി: വയനാട് പനമരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനെ സസ്പെൻഡ് ചെയ്തു

> **Lead Summary:** **വയനാട്: **ഗർഭിണിക്ക് ഇഞ്ചക്ഷൻ മാറി നൽകിയെന്ന് പരാതി. പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനെ സസ്പെൻഡ് ചെയ്തു. നടന്നത് ഗുരുതരമായ അശ്രദ്ധയും കൃത്യവിലോപവുമെന്നാണ് കണ്ടെത്തൽ.

## Article Content

**വയനാട്: **ഗർഭിണിക്ക് ഇഞ്ചക്ഷൻ മാറി നൽകിയെന്ന് പരാതി. പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനെ സസ്പെൻഡ് ചെയ്തു. നടന്നത് ഗുരുതരമായ അശ്രദ്ധയും കൃത്യവിലോപവുമെന്നാണ് കണ്ടെത്തൽ.

രണ്ട് ദിവസം മുൻപാണ് പരാതി ഉയർന്നത്. രോഗിക്ക്, ആവശ്യമായിരുന്ന അയൺ സുക്രോസ് (Iron Sucrose) ഇൻജക്ഷന് പകരം ഐ.ഡി.ആർ.വി. (IDRV) ഇൻജക്ഷൻ കുറിച്ചു നൽകിയതായി അന്വേഷണ റിപ്പോർട്ടുകളിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ഗർഭിണിയായ രോഗിക്ക് മരുന്ന് നിർദേശിക്കുന്നതിൽ അതീവ ജാഗ്രത പാലിക്കേണ്ടയിടത്ത് ഉണ്ടായത് ഗുരുതരമായ അശ്രദ്ധയും കൃത്യവിലോപവുമെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനായ ഡോ. അനൂപ് കെയെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390046/wayanad-pregnant-woman-wrong-injection-panamaram-community-health-centre-assistant-surgeon-suspended-dr-anoop-k)