---
title: "ട്രെയിനിലെ ലോവർ ബെർത്ത് ഉറങ്ങൽ സമയം: റെയിൽവേ സർക്കുലർ ശരിവെച്ച് മദ്രാസ് ഹൈക്കോടതി"
english_title: "Train Lower Berth Sleeping Time: Madras High Court Upholds Railway Circular"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390175/train-lower-berth-sleeping-hours-madras-high-court-upholds-railway-circular"
published_at: "2026-11-04T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeadb8c30cf0_Gemini_Generated_Image_zb5lexzb5lexzb5l.png"
keywords: ["Indian Railways Sleeping Rules", "Lower Berth Rules", "Madras High Court Verdict"]
---

# ട്രെയിനിലെ ലോവർ ബെർത്ത് ഉറങ്ങൽ സമയം: റെയിൽവേ സർക്കുലർ ശരിവെച്ച് മദ്രാസ് ഹൈക്കോടതി

> **Lead Summary:** ചെന്നൈ: ട്രെയിനുകളിൽ ലോവർ ബെർത്തിൽ കിടന്നുറങ്ങുന്നതിനുള്ള സമയം നിയന്ത്രിച്ചുകൊണ്ടുള്ള ഇന്ത്യൻ റെയിൽവേയുടെ സർക്കുലർ ശരിവെച്ച് മദ്രാസ് ഹൈക്കോടതി. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ മാത്രം ലോവർ ബെർത്തിൽ കിടന്നുറങ്ങാൻ അനുമതി നൽകുന്ന റെയിൽവേ ചട്ടങ്ങളിൽ യാതൊരു മാറ്റവും വരുത്തേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ചില ഒറ്റപ്പെട്ട സംഭവങ്ങൾ മുൻനിർത്തി പൊതുതാൽപ്പര്യപ്രകാരം നടപ്പിലാക്കിയ സമഗ്രമായ വ്യവസ്ഥ അസാധുവാക്കാൻ കഴിയില്ലെന്നും, എല്ലാ യാത്രക്കാർക്കും തുല്യമായ സൗകര്യം ഉറപ്പാക്കാനാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

## Article Content

ചെന്നൈ: ട്രെയിനുകളിൽ ലോവർ ബെർത്തിൽ കിടന്നുറങ്ങുന്നതിനുള്ള സമയം നിയന്ത്രിച്ചുകൊണ്ടുള്ള ഇന്ത്യൻ റെയിൽവേയുടെ സർക്കുലർ ശരിവെച്ച് മദ്രാസ് ഹൈക്കോടതി. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ മാത്രം ലോവർ ബെർത്തിൽ കിടന്നുറങ്ങാൻ അനുമതി നൽകുന്ന റെയിൽവേ ചട്ടങ്ങളിൽ യാതൊരു മാറ്റവും വരുത്തേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ചില ഒറ്റപ്പെട്ട സംഭവങ്ങൾ മുൻനിർത്തി പൊതുതാൽപ്പര്യപ്രകാരം നടപ്പിലാക്കിയ സമഗ്രമായ വ്യവസ്ഥ അസാധുവാക്കാൻ കഴിയില്ലെന്നും, എല്ലാ യാത്രക്കാർക്കും തുല്യമായ സൗകര്യം ഉറപ്പാക്കാനാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ചെന്നൈ സ്വദേശി എസ്. ബാലസുബ്രഹ്മണ്യൻ സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. റെയിൽവേ സർക്കുലർ ചോദ്യം ചെയ്തുള്ള ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അദ്ദേഹം ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. താൻ പതിവായി ട്രെയിനിൽ യാത്ര ചെയ്യുന്ന ആളാണെന്നും, ഒരിക്കൽ അസുഖബാധിതയായ ഭാര്യയുമായി യാത്ര ചെയ്യുമ്പോൾ രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള നിശ്ചിത സമയത്തിനപ്പുറം ബെർത്തിൽ കിടന്നുറങ്ങാൻ സഹയാത്രക്കാർ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് റെയിൽവേ സർക്കുലർ റദ്ദാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടത്.

എന്നാൽ, സാധാരണ യാത്രക്കാരുടെ ഉറങ്ങുന്ന സമയത്തിൽ നിയന്ത്രണമേർപ്പെടുത്തുമ്പോഴും രോഗികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് സർക്കുലറിൽ തന്നെ ആവശ്യമായ ഇളവുകൾ അനുവദിച്ചിട്ടുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. യാത്രയ്ക്കിടെ ഹർജിക്കാരന് അടിയന്തരമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെങ്കിൽ ട്രെയിനിലെ ടിക്കറ്റ് പരിശോധകരെയോ ആർ.പി.എഫിനെയോ അടുത്ത സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയോ വിവരം അറിയിച്ച് പരിഹാരം കാണാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390175/train-lower-berth-sleeping-hours-madras-high-court-upholds-railway-circular)