---
title: "പെരുമ്പാവൂരിലെ മൂന്ന് വയസുകാരന്റെ മരണം: രണ്ടാനച്ഛൻ കുട്ടിയെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് അമ്മയുടെ മൊഴി"
english_title: "Menu Opennews Search Home Uncategorized Uncategorized Perumbavoor Three Year Old Death Stepfather"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390507/perumbavoor-three-year-old-death-stepfather-beating-mother-statement-maheshwar-terrace-postmortem-internal-bleeding-vallam-shelter-home"
published_at: "2026-11-06T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedae7564b08_1000244564.jpg"
keywords: ["Stepfather Maheshwar", "Mother Statement", "Internal Bleeding"]
---

# പെരുമ്പാവൂരിലെ മൂന്ന് വയസുകാരന്റെ മരണം: രണ്ടാനച്ഛൻ കുട്ടിയെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് അമ്മയുടെ മൊഴി

> **Lead Summary:** **പെരുമ്പാവൂർ: **അസം സ്വദേശിയായ മൂന്ന് വയസുകാരന്റെ മരണത്തിൽ രണ്ടാനച്ഛനെതിരെ കുട്ടിയുടെ അമ്മയുടെ മൊഴി. രണ്ടാനച്ഛൻ മഹേശ്വർ കുട്ടിയെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് അമ്മ പറയുന്നു. കുട്ടി ടെറസിൽ നിന്ന് വീഴുന്നത് കണ്ടിട്ടില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു.

## Article Content

**പെരുമ്പാവൂർ: **അസം സ്വദേശിയായ മൂന്ന് വയസുകാരന്റെ മരണത്തിൽ രണ്ടാനച്ഛനെതിരെ കുട്ടിയുടെ അമ്മയുടെ മൊഴി. രണ്ടാനച്ഛൻ മഹേശ്വർ കുട്ടിയെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് അമ്മ പറയുന്നു. കുട്ടി ടെറസിൽ നിന്ന് വീഴുന്നത് കണ്ടിട്ടില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു.

രണ്ടാനച്ഛൻ പൊലീസിനോട് പറഞ്ഞത് കുട്ടി മരിച്ചത് ടെറസിൽ നിന്ന് വീണുണ്ടായ അപകടത്തിലെന്നാണ്. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. രണ്ടാനച്ചൻ കുട്ടിയുടെ തല ഭിത്തിയിൽ ആഞ്ഞ് ഇടിച്ചിരുന്നു എന്ന് അമ്മയുടെ മൊഴി. അതേസമയം, മരണകാരണം തലയിലെ ആന്തരിക രക്തസ്രാവം കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ടാനച്ഛൻ കുറ്റം സമ്മതിച്ചിട്ടില്ല.

പെരുമ്പാവൂർ വല്ലത്ത് കോർട്ടേഴ്സിലാണ് കുടുംബം താമസിച്ചിരുന്നത്. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് മഹേശ്വർ. ഇയാൾ ഇന്നലെ മൂന്നു വയസുള്ള കുഞ്ഞ് മായി ആശുപത്രിയിലേക്ക് പോകുന്നത് കണ്ടവരുണ്ട്. കുട്ടിക്ക് ആ സമയം ബോധമുണ്ടായിരുന്നില്ല. കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റു എന്നാണ് എല്ലാവരോടും പറഞ്ഞത്.

കുട്ടിയുടെ രണ്ട് കവിളുകളിലും രക്തം കല്ലിച്ചപ്പാടുകളും ശരീരത്തിലും മുറിവേറ്റപ്പാടുകളുണ്ട്. കുഞ്ഞിനെ നിരന്തരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് അയൽവാസി  പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടന്നത്. കുഞ്ഞിന്റെ മാതാവിനെയും ചേച്ചിയെയും പൊലീസ് ഇടപെട്ട് ഷെൽട്ടർ ഹോമിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390507/perumbavoor-three-year-old-death-stepfather-beating-mother-statement-maheshwar-terrace-postmortem-internal-bleeding-vallam-shelter-home)