---
title: "പെരുമ്പുന്നയിൽ ഓപ്പറേഷൻ തൂഫാൻ ; ഒരാൾ അറസ്റ്റിൽ"
english_title: "Perumpunna Operation Toofan One Arrested Kakkayangad Perumpunna School Surroundings Grocery Shop Centered"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390514/perumpunna-operation-toofan-one-arrested-banned-tobacco-sale-mottammal-latheef-muzhakkunnu-police-jansi-mathew"
published_at: "2026-11-06T16:48:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedb79d302eb_1000244577.jpg"
keywords: ["Perumpunna", "Operation Toofan", "Arrest", "Muzhakkunnu Police"]
---

# പെരുമ്പുന്നയിൽ ഓപ്പറേഷൻ തൂഫാൻ ; ഒരാൾ അറസ്റ്റിൽ

> **Lead Summary:** **കാക്കയങ്ങാട്: **പെരുമ്പുന്ന സ്കൂൾ പരിസരത്തെ പലചരക്ക് കട കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തുന്നയാളെ മുഴക്കുന്ന് പോലീസ് പിടികൂടി.

## Article Content

**കാക്കയങ്ങാട്: **പെരുമ്പുന്ന സ്കൂൾ പരിസരത്തെ പലചരക്ക് കട കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തുന്നയാളെ മുഴക്കുന്ന് പോലീസ് പിടികൂടി.

മുരിങ്ങോടി സ്വദേശി മൊട്ടമ്മൽ ലത്തീഫിനെയാണ് മുഴക്കുന്ന് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജാൻസി മാത്യുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ വിജു വാകേരി, സജേഷ് ജി, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജേഷ് കെ എന്നിവർ പിടികൂടിയത്.

ഇയാളുടെ ഉടമസ്ഥതയിലുള്ള പെരുമ്പുന്ന സ്റ്റോർസിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളും കസ്റ്റഡിയിലെടുത്തു. ലത്തീഫ് മുൻപും നിരോധിത പുകയിലുൽപന്നങ്ങൾ വിൽപ്പന നടത്തിയതിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

പെരുമ്പുന്ന കവലയിൽ സർക്കാർ സ്‌കൂളും എയ്ഡഡ് സ്‌കൂളും ദേവാലയവുമുണ്ട്. ഏറെക്കാലമായി ഇവിടം കേന്ദ്രീകരിച്ച് ലഹരി ഉത്പന്നങ്ങൾ വില്പന നടക്കുന്നുണ്ടെങ്കിലും ഇതിനെതിരെ പ്രതികരിക്കാൻ യുവജന സംഘടനകൾ മുന്നോട്ട് വരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390514/perumpunna-operation-toofan-one-arrested-banned-tobacco-sale-mottammal-latheef-muzhakkunnu-police-jansi-mathew)