---
title: "സിപിഐ നേതാവ് സി. കരുണാകരൻ നായരെ അനുസ്മരിച്ചു"
english_title: "CPI Leader C Karunakaran Nair Remembrance Peravoor 16 Years Peravoor Panchayat President CPI Leader"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390516/cpi-leader-c-karunakaran-nair-remembrance-peravoor-panchayat-president-vk-suresh-babu-shijith-vayannur"
published_at: "2026-11-06T17:43:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedc48ba80a9_1000244588.jpg"
keywords: ["CPI Leader C Karunakaran Nair", "Remembrance Peravoor", "Shijith Vayannur"]
---

# സിപിഐ നേതാവ് സി. കരുണാകരൻ നായരെ അനുസ്മരിച്ചു

> **Lead Summary:** **പേരാവൂർ :** സിപിഐ നേതാവ് സി. കരുണാകരൻ നായരെ അനുസ്മരിച്ചു, 16 വർഷം പേരാവൂർ പഞ്ചായത്ത്‌ പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന സി. കരുണാകരൻ നായരുടെ ചരമ വാർഷിക ദിനം ആചരിച്ചു.

## Article Content

**പേരാവൂർ :** സിപിഐ നേതാവ് സി. കരുണാകരൻ നായരെ അനുസ്മരിച്ചു, 16 വർഷം പേരാവൂർ പഞ്ചായത്ത്‌ പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന സി. കരുണാകരൻ നായരുടെ ചരമ വാർഷിക ദിനം ആചരിച്ചു.

മേൽ മുരിങ്ങോടിയിൽ നടന്ന പരിപാടി സിപിഐ ജില്ലാ എക്സി. അംഗം വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സി. അംഗം അഡ്വ വി. ഷാജി, സി കെ ചന്ദ്രൻ, ജോഷി തോമസ്, പി. ദേവദാസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390516/cpi-leader-c-karunakaran-nair-remembrance-peravoor-panchayat-president-vk-suresh-babu-shijith-vayannur)