---
title: "ഡോക്ടറെ വിളിച്ചുവരുത്തി മർദ്ദിച്ച കേസിൽ യുവ നടി അതുല്യ ചന്ദ്രയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ"
english_title: "Doctor Assault Case Actress Athulya Chandra Bail Plea Court Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390584/doctor-assault-case-actress-athulya-chandra-bail-plea-court-today"
published_at: "2026-11-07T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeea381e8e9d_1000381570.jpg"
keywords: ["Athulya Chandra", "Doctor Assault", "Ernakulam"]
---

# ഡോക്ടറെ വിളിച്ചുവരുത്തി മർദ്ദിച്ച കേസിൽ യുവ നടി അതുല്യ ചന്ദ്രയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

> **Lead Summary:** എറണാകുളം: ഡോക്ടറെ വിളിച്ചുവരുത്തി മർദ്ദിച്ച കേസിൽ യുവ നടി അതുല്യ ചന്ദ്രയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുന്നത്. യുവ നടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്തു എന്ന പരാതിയിൽ ഡോക്ടറെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഒളിവിലുള്ള ഡോക്ടർക്കായി അന്വേഷണം തുടരുന്നതിനൊപ്പം ഡിജിറ്റൽ തെളിവുകളും പരിശോധിക്കും.

## Article Content

എറണാകുളം: ഡോക്ടറെ വിളിച്ചുവരുത്തി മർദ്ദിച്ച കേസിൽ യുവ നടി അതുല്യ ചന്ദ്രയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുന്നത്. യുവ നടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്തു എന്ന പരാതിയിൽ ഡോക്ടറെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഒളിവിലുള്ള ഡോക്ടർക്കായി അന്വേഷണം തുടരുന്നതിനൊപ്പം ഡിജിറ്റൽ തെളിവുകളും പരിശോധിക്കും.

കേസിൽ അതുല്യ ഉൾപ്പെടെ 12 പ്രതികളാണ് ഉള്ളത്. നടൻ ബിബിൻ പെരുമ്പള്ളിയാണ് കേസിലെ ഒന്നാം പ്രതി. അതുല്യ ചന്ദ്ര മൂന്നാം പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചികിത്സയ്ക്കായി എന്ന വ്യാജേന യുവ ഡോക്ടറെ വിളിച്ചുവരുത്തിയ ശേഷം സംഘം ആക്രമിക്കുകയായിരുന്നു. അതുല്യയെ നേരത്തെ പരിചയമുണ്ടെന്നും അതേത്തുടർന്നാണ് അപ്പാർട്ട്മെന്റിലേക്ക് പോയതെന്നും ഡോക്ടർ പരാതിയിൽ പറയുന്നു. രോഗിയെ ലഹരി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നു പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മർദനം എന്നും എഫ് ഐ ആറിൽ ഉണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390584/doctor-assault-case-actress-athulya-chandra-bail-plea-court-today)