---
title: "ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം; പ്രധാന പ്രതികളായ ഉമർ, അനന്ത എന്നിവരെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും"
english_title: "Sreekaryam 17 Year Old Murder Main Accused Umar Ananth Custody Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390590/sreekaryam-17-year-old-murder-main-accused-umar-ananth-custody-today"
published_at: "2026-11-07T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeea96a80817_1000383814.jpg"
keywords: ["Sreekaryam", "Murder", "Abhiram"]
---

# ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം; പ്രധാന പ്രതികളായ ഉമർ, അനന്ത എന്നിവരെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

> **Lead Summary:** **തിരുവനന്തപുരം**: ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകത്തിൽ പ്രധാന പ്രതികളായ ഉമർ, അനന്ത എന്നിവരെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കേസിൽ ഉമർ രണ്ടാം പ്രതിയും അനന്ത മൂന്നാം പ്രതിയുമാണ്.

## Article Content

**തിരുവനന്തപുരം**: ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകത്തിൽ പ്രധാന പ്രതികളായ ഉമർ, അനന്ത എന്നിവരെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കേസിൽ ഉമർ രണ്ടാം പ്രതിയും അനന്ത മൂന്നാം പ്രതിയുമാണ്.

അഭിരാമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഒന്നിലേറെ പേർ ഉപയോഗിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പോസ്റ്റുകൾ അടക്കം നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദാംശം തേടി സൈബർ പൊലീസ് മെറ്റക്ക് കത്ത് നൽകിയിട്ടുണ്ട്.

ഒന്നാം പ്രതിയായ 17കാരൻ, നാലാം പ്രതിയായ ഐശ്വര്യ എന്നിവരെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. 5 ദിവസത്തേയ്ക്ക് എങ്കിലും കസ്റ്റഡിയിൽ ലഭിക്കും എന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ പൊലീസ് തെളിവെടുപ്പും നടത്തും. ഡി സി പിയുടെ നേതൃത്വത്തിലായിരിക്കും തെളിവെടുപ്പ് നടത്തുക.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പ്ലസ് വൺ വിദ്യാർഥിയായ കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശിയായ അഭിരാമിനെ കാണാതാകുന്നത്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അഭിരാമിന്റെ മൃതദേഹം ചാക്കിൽ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390590/sreekaryam-17-year-old-murder-main-accused-umar-ananth-custody-today)