---
title: "വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രി വിവാദങ്ങൾ നേരിടുമ്പോൾ ബദൽ നീക്കവുമായി കെസി വേണുഗോപാൽ"
english_title: "State Electricity Contract Related Chief Minister Controversies Facing Kerala Electricity Crisis Solution Alternative"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390637/electricity-crisis-chief-minister-controversy-kc-venugopal-alternative-ntpc-kayamkulam-alappuzha-pac-report"
published_at: "2026-11-07T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeee6f496da8_1000244929.jpg"
keywords: ["Electricity Crisis", "KC Venugopal", "Chief Minister Controversy"]
---

# വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രി വിവാദങ്ങൾ നേരിടുമ്പോൾ ബദൽ നീക്കവുമായി കെസി വേണുഗോപാൽ

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്തെ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിവാദങ്ങൾ നേരിടുമ്പോൾ കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ബദൽ സംവിധാനം ഒരുക്കാൻ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായ കെസി വേണുഗോപാൽ രംഗത്ത്.

## Article Content

**കൊച്ചി: **സംസ്ഥാനത്തെ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിവാദങ്ങൾ നേരിടുമ്പോൾ കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ബദൽ സംവിധാനം ഒരുക്കാൻ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായ കെസി വേണുഗോപാൽ രംഗത്ത്.

കഴിഞ്ഞദിവസം ആലപ്പുഴയിലെത്തിയ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പ്രധാനമായും ചർച്ച നടത്തിയത് കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടിയാണ്.

ഹിമാചലിൽ നിന്നും വൈദ്യുതി വാങ്ങുന്നതിന് ഇടപെടൽ നടത്തിയത് കെ സി വേണുഗോപാലായിരുന്നു എന്നാൽ ഇതിലൂടെ സർക്കാരിനെ 2232 കോടിയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

പകരം കൊണ്ടുവന്ന വൈദ്യുതി കരാറാകട്ടെ കോടികളുടെ അഴിമതി നടത്താനാണെന്ന് കൃത്യമായ തെളിവുകളോടെ പ്രതിപക്ഷം അടക്കമുള്ള വൈദ്യുതി മേഖലയിലെ വിദഗ്ധർ രംഗത്ത് വന്നതോടെ അഴിമതി കരാറുമായി മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതിയിലേക്ക് മുഖ്യമന്ത്രിയും സർക്കാരും മാറി.

ഇത്തരം വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആലപ്പുഴ എം പി കൂടിയായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ സി വേണുഗോപാൽ കായംകുളത്തെ എൻഡിപിസിയിലെ ഉദ്യോഗസ്ഥരെ വിളിച്ച് സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കണമെന്ന് നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന ഊർജ്ജ സെക്രട്ടറിമാരും എൻഡിപിസി ചെയർമാനും ചേർന്ന് ചർച്ച നടത്തും. ഒരു മാസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് പബ്ലിക് അക്കൗണ്ട് കമ്മിറ്റിക്ക് നൽകണം കേരളത്തിന് എങ്ങനെ എൻ ഡി പി സി പദ്ധതി ഉപകരിക്കും എന്നതായിരിക്കണം റിപ്പോർട്ട്.

ഇത്ര വലിയ വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളം പോകുന്നു എന്ന് പറയുമ്പോഴും പ്രതിവർഷം 100 കോടി രൂപ സർക്കാർ നൽകുന്ന കായംകുളത്തെ എൻഡിപിസി ഉപയോഗിച്ച് എന്തുകൊണ്ട് വൈദ്യുതി പ്രശ്നം പരിഹരിക്കുന്നില്ല എന്ന ചോദ്യമാണ് ഇതിലൂടെ ഉയർന്നു വരുന്നത്. ഇതിന് പരിഹാരമായാണ് കെസി വന്നിരിക്കുന്നത് കേരളത്തിന് ആവശ്യമായ വൈദ്യുതി നൽകാൻ കഴിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ 300 ഏക്കർ സ്ഥലം എൻടിപിസി വിട്ടു നൽകണമെന്ന് നിർദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.

വൈദ്യുതി കരാർ വിവാദമായ സാഹചര്യത്തിൽ വിവാദങ്ങളിൽ നിന്നൊഴിഞ്ഞ് സംസ്ഥാനത്ത് തന്നെ ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുമോ എന്നതാണ് ആലപ്പുഴ എംപി കൂടിയായ കെസി വേണുഗോപാലിന്റെ നിർദേശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390637/electricity-crisis-chief-minister-controversy-kc-venugopal-alternative-ntpc-kayamkulam-alappuzha-pac-report)