---
title: "യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി"
english_title: "Road Safety Awareness Class Organized United Merchants Chamber Peravoor United Merchants Chamber Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390638/road-safety-awareness-class-united-merchants-chamber-peravoor-dysp-av-john-mp-riyas-ka-basheer"
published_at: "2026-11-07T14:33:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeee96eeab3d_1000244932.jpg"
keywords: ["Road Safety Awareness Class", "United Merchants Chamber", "Shinoj Narathukkil"]
---

# യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി

> **Lead Summary:** **പേരാവൂർ: **യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. പേരാവൂർ ഡിവൈഎസ്പി എ.വി. ജോൺ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ: **യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. പേരാവൂർ ഡിവൈഎസ്പി എ.വി. ജോൺ ഉദ്ഘാടനം ചെയ്തു.

യുഎംസിയുടെ ജില്ലാ പ്രസിഡന്റ് ഷിനോജ് നരിത്തുക്കിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ.എ. ബഷീർ അധ്യക്ഷത വഹിച്ചു. പേരാവൂർ സിവിൽ പോലീസ് ഓഫീസർ ഉൾപ്പെടെയുള്ളവർ ക്ലാസിന് നേതൃത്വം നൽകി.

ഇരിട്ടി മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ എം.പി. റിയാസ് ക്ലാസെടുത്തു. കെ.പി. അബ്ദുൽ റഷീദ്, എം.സി. കുട്ടിച്ചൻ, ഒ.ജെ. ബെന്നി, പ്രവീൺ കാരാട്ട് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390638/road-safety-awareness-class-united-merchants-chamber-peravoor-dysp-av-john-mp-riyas-ka-basheer)