---
title: "പുരളിമല മുത്തപ്പൻ മടപ്പുരയിലെ തൊഴിൽ നീതി നിഷേധങ്ങളും ദളിത് പീഡനങ്ങളും അവസാനിപ്പിക്കണമെന്ന് പരിച സംഘടന"
english_title: "Puralimala Muthappan Madappura Labour Justice Denial Dalit Harassment End Paricha Organization Justice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390659/puralimala-muthappan-madappura-labour-justice-dalit-harassment-paricha-satyagraha-november-8-kannur-swami-vishwabhadrananda"
published_at: "2026-11-07T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef01de1bb46_1000244972.jpg"
keywords: ["Puralimala Muthappan Madappura", "Paricha Satyagraha", "R Unni Madhavan Om Prashanth"]
---

# പുരളിമല മുത്തപ്പൻ മടപ്പുരയിലെ തൊഴിൽ നീതി നിഷേധങ്ങളും ദളിത് പീഡനങ്ങളും അവസാനിപ്പിക്കണമെന്ന് പരിച സംഘടന

> **Lead Summary:** **കണ്ണൂർ: **പുരളിമല മുത്തപ്പൻ മടപ്പുരയിലെ തൊഴിൽ നീതി നിഷേധങ്ങളും ദളിത് പീഡനങ്ങളും അവസാനിപ്പിക്കണമെന്ന് പരിച സംഘടന. ഈ വിഷയത്തിൽ നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നവംബർ എട്ടിന് സത്യാഗ്രഹ സമരം നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു

## Article Content

**കണ്ണൂർ: **പുരളിമല മുത്തപ്പൻ മടപ്പുരയിലെ തൊഴിൽ നീതി നിഷേധങ്ങളും ദളിത് പീഡനങ്ങളും അവസാനിപ്പിക്കണമെന്ന് പരിച സംഘടന. ഈ വിഷയത്തിൽ നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നവംബർ എട്ടിന് സത്യാഗ്രഹ സമരം നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു

പുറത്താക്കപ്പെട്ട ദളിത് മനുഷ്യരുടെ വിഷയത്തിൽ നീതി ഉറപ്പാക്കുന്നതിനും പുരളിമല മുത്തപ്പൻ മടപ്പുരയിലെ നിലവിലുള്ള ഭരണസമിതിയുടെ ഏകപക്ഷീയമായ നിലപാടുകൾ തിരുത്തുന്നതിനും അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ വ്യക്തികളെ അപകീർത്തിപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കുന്നതിനുമാണ് പരിചയയുടെ നേതൃത്വത്തിൽ നിരാഹാര സത്യാഗ്രഹം നടത്തുന്നത്.

സത്യാഗ്രഹം വിശ്വവിദ്യാ ഗുരുകുലം ധർമാചാര്യനായ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്യും. സാഹിത്യകാരനും ചിത്രകാരനുമായ ആർ ഉണ്ണി മാധവൻ മുഖ്യപ്രഭാഷണം നടത്തും. വിവിധ മനുഷ്യാവകാശ പ്രവർത്തകരും മുത്തപ്പ ഭക്തരും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ ഓം പ്രശാന്ത് ബദരിനാരായണൻ , കുണ്ടോറ മോഹനൻ പെരുവണ്ണാൻ, അനിരുദ്ധൻ പെരുമലയൻ, ഹരീഷ്, ബാലൻ ആൾ അടിയാൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390659/puralimala-muthappan-madappura-labour-justice-dalit-harassment-paricha-satyagraha-november-8-kannur-swami-vishwabhadrananda)