---
title: "അർഹരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന ഭവനരഹിതരെ കണ്ടെത്താൻ പേരാവൂർ ബ്ലോക്ക് തല സർവ്വേ ആരംഭിച്ചു"
english_title: "Eligible Scheduled Tribe Section Homeless People Finding Peravoor Block Level Survey Work Started Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390660/peravoor-block-survey-st-homeless-manathana-kundenkavu-colony-baiju-varghese-8-lakh-250-crore-tribal-housing"
published_at: "2026-11-07T16:31:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef0519bbaa7_1000244989.jpg"
keywords: ["Peravoor Block", "ST Homeless Survey", "250 Crore Tribal Department"]
---

# അർഹരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന ഭവനരഹിതരെ കണ്ടെത്താൻ പേരാവൂർ ബ്ലോക്ക് തല സർവ്വേ ആരംഭിച്ചു

> **Lead Summary:** **പേരാവൂർ : **അർഹരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന ഭവനരഹിതരായ ആളുകളെ കണ്ടെത്തുന്നതിനുള്ള പേരാവൂർ ബ്ലോക്ക് തല സർവ്വേ പ്രവർത്തനം ആരംഭിച്ചു. കേരള സർക്കാർ ബഡ്ജറ്റിൽ പറഞ്ഞത്പ്രകാരം കേരളത്തിലെ പട്ടികവർഗ്ഗ ഉന്നതികളിലെ ശോചനീയാവസ്ഥ നേരിടുന്ന ഭവനങ്ങൾ പൂർണമായി മാറ്റി പണിതു നൽകുന്നതിന് ഒരു ഭവനത്തിന് 8 ലക്ഷം രൂപ എന്ന രൂപത്തിൽ 250 കോടി രൂപ മാറ്റിവെച്ചിരിക്കുകയാണ് .

## Article Content

**പേരാവൂർ : **അർഹരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന ഭവനരഹിതരായ ആളുകളെ കണ്ടെത്തുന്നതിനുള്ള പേരാവൂർ ബ്ലോക്ക് തല സർവ്വേ പ്രവർത്തനം ആരംഭിച്ചു. കേരള സർക്കാർ ബഡ്ജറ്റിൽ പറഞ്ഞത്പ്രകാരം കേരളത്തിലെ പട്ടികവർഗ്ഗ ഉന്നതികളിലെ ശോചനീയാവസ്ഥ നേരിടുന്ന ഭവനങ്ങൾ പൂർണമായി മാറ്റി പണിതു നൽകുന്നതിന് ഒരു ഭവനത്തിന് 8 ലക്ഷം രൂപ എന്ന രൂപത്തിൽ 250 കോടി രൂപ മാറ്റിവെച്ചിരിക്കുകയാണ് .

ഈ പദ്ധതി പ്രകാരം സംസ്ഥാനത്ത് പട്ടിക വർഗ്ഗ ഉന്നതികളിലെ അർഹരായ ഉപഭോക്താക്കളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സർവ്വേ നടപടിക്രമങ്ങളുടെ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം മണത്തണ കുണ്ടേൻക്കാവ് ഉന്നതിയിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൈജു വർഗീസ് നിർവഹിച്ചു .

വാർഡ് മെമ്പർ ഷീബ ഗോപിനാഥ് , അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ടി തോമസ് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ മിഥുൻ . സി ,രാജൻ കാരായി, എമില്‍. എം എന്നിവർ പ്രസംഗിച്ചു.

ബ്ലോക്ക് പഞ്ചായത്തിലെ പ്രമോട്ടർമാർ ,ഉന്നത നിവാസികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സർവ്വേ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് പട്ടിക വർഗ്ഗ വകുപ്പും ഉന്നതികൾളുടെ ചുമതലയുള്ള പ്രമോട്ടർമാരുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390660/peravoor-block-survey-st-homeless-manathana-kundenkavu-colony-baiju-varghese-8-lakh-250-crore-tribal-housing)