---
title: "തട്ടിപ്പുണ്ടോ? കേരളത്തിലെ 4 ജില്ലകളിലെ പമ്പുകളിൽ നാളെ എഥനോൾ പരിശോധന"
english_title: "Kerala Ethanol Test In Petrol Pumps Tomorrow Four Districts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390746/kerala-ethanol-test-in-petrol-pumps-tomorrow-four-districts"
published_at: "2026-11-08T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af0167cb49f7_images_(28).jpeg"
keywords: ["Ethanol", "Petrol Pump", "Kerala"]
---

# തട്ടിപ്പുണ്ടോ? കേരളത്തിലെ 4 ജില്ലകളിലെ പമ്പുകളിൽ നാളെ എഥനോൾ പരിശോധന

> **Lead Summary:** **തിരുവനന്തപുരം**: പെട്രോളിലെ എഥനോൾ അളവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാനത്തെ എഥനോൾ പരിശോധന നാളെ. നാല് ജില്ലകളിലെ അഞ്ച് വീതം പെട്രോൾ പമ്പുകളിൽ പരിശോധന നടത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പരിശോധന നടക്കുക.

## Article Content

**തിരുവനന്തപുരം**: പെട്രോളിലെ എഥനോൾ അളവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാനത്തെ എഥനോൾ പരിശോധന നാളെ. നാല് ജില്ലകളിലെ അഞ്ച് വീതം പെട്രോൾ പമ്പുകളിൽ പരിശോധന നടത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പരിശോധന നടക്കുക.

പമ്പുകളിൽ നിന്ന് ആറു വീതം സാമ്പിളുകൾ ശേഖരിക്കും. എഥനോൾ അളവ് നോക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി. എഥനോൾ അളവ് കൂടുതൽ ഉണ്ടെങ്കിൽ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കും. കേന്ദ്ര തലത്തിലും വിഷയം ഉന്നയിക്കാനാണ് സർക്കാരിന്റെ തീരുമാനം.

പെട്രോൾ ഉൽപന്നങ്ങളിൽ കൂടുതൽ അളവിൽ എഥനോൾ കലർത്തുന്നുവെന്ന പരാതിയിൽ മന്ത്രി അനൂപ് ജേക്കബ് ആണ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷന് പരിശോധനയ്ക്ക് നിർദേശം നൽകിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു പരിശോധനയ്ക്ക് മന്ത്രി നിർദേശം നൽകിയത്.

കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390746/kerala-ethanol-test-in-petrol-pumps-tomorrow-four-districts)