---
title: "ദീപാവലി ആഘോഷത്തിനിടെ തമിഴ്നാട്ടിൽ അപകടം; വീട്ടിൽ സൂക്ഷിച്ച പടക്കം പൊട്ടി 10 വയസുകാരൻ മരിച്ചു"
english_title: "Diwali Celebrations Tamil Nadu Widespread Accident House Stored Firecracker Exploded Ten Year Old Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390766/tamil-nadu-diwali-accident-firecracker-explosion-villupuram-veerachozhapuram-badrinath-boy-died-1387-injured"
published_at: "2026-11-08T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af03e004cdab_1000245103.jpg"
keywords: ["Diwali Accident", "Firecracker Explosion", "Badrinath", "Boy Died"]
---

# ദീപാവലി ആഘോഷത്തിനിടെ തമിഴ്നാട്ടിൽ അപകടം; വീട്ടിൽ സൂക്ഷിച്ച പടക്കം പൊട്ടി 10 വയസുകാരൻ മരിച്ചു

> **Lead Summary:** **വില്ലുപുരം :** ദീപാവലി ആഘോഷങ്ങൾക്കിടെ തമിഴ്നാട്ടിൽ വ്യാപക അപകടം.വീട്ടിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് പത്തുവയസുകാരൻ മരിച്ചു.വില്ലുപുരം വീരചോഴപുരം സ്വദേശി ബദ്രിനാഥ് ആണ് മരിച്ചത്. അപകടത്തിൽ ബദ്രിനാഥിന്റെ പിതാവ് മൂർത്തി, മാതാവ് ശരണ്യ എന്നിവർക്ക് ഗുരുതര പരുക്കേറ്റു.

## Article Content

**വില്ലുപുരം :** ദീപാവലി ആഘോഷങ്ങൾക്കിടെ തമിഴ്നാട്ടിൽ വ്യാപക അപകടം.വീട്ടിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് പത്തുവയസുകാരൻ മരിച്ചു.വില്ലുപുരം വീരചോഴപുരം സ്വദേശി ബദ്രിനാഥ് ആണ് മരിച്ചത്. അപകടത്തിൽ ബദ്രിനാഥിന്റെ പിതാവ് മൂർത്തി, മാതാവ് ശരണ്യ എന്നിവർക്ക് ഗുരുതര പരുക്കേറ്റു.

അതേസമയം, ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ അപകടത്തിൽ ഇന്ന് രാവിലെ ഏഴുമണിവരെ സംസ്ഥാനത്ത് 1387 പേർക്കാണ് പരുക്കേറ്റത്. തമിഴ്‌നാട് എമർജൻസി മാനേജ്മെന്റ് സർവീസ് പുറത്തുവിട്ട കണക്കുകളാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390766/tamil-nadu-diwali-accident-firecracker-explosion-villupuram-veerachozhapuram-badrinath-boy-died-1387-injured)