---
title: "ആദിവാസികൾ പോരാടി നേടിയ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം: കെ.കെ രമ എം.എൽ.എ"
english_title: "Adivasi Rights Must Be Protected KK Rema MLA Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390790/adivasi-rights-must-be-protected-kk-rema-mla-kelakam"
published_at: "2026-11-08T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af08151e82dc_1000386109.jpg"
keywords: ["KK Rema", "Adivasi", "Kelakam"]
---

# ആദിവാസികൾ പോരാടി നേടിയ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം: കെ.കെ രമ എം.എൽ.എ

> **Lead Summary:** **കേളകം**: സുദീർഘമായ പോരാട്ടങ്ങളിലൂടെ ആറളം ഫാം ഭൂമിയുടെ ഉടമകളായ ആദിവാസികൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കുന്നതിന് കൂട്ടായ ശ്രമം ആവശ്യമാണെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു.

## Article Content

**കേളകം**: സുദീർഘമായ പോരാട്ടങ്ങളിലൂടെ ആറളം ഫാം ഭൂമിയുടെ ഉടമകളായ ആദിവാസികൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കുന്നതിന് കൂട്ടായ ശ്രമം ആവശ്യമാണെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു.

ആദിവാസികളുടെ തനത് കലയും, ആചാരങ്ങളും സംരക്ഷിക്കുന്നതിന് കരുത്തുറ്റ നേതൃത്വമാണ് നാടൻ കലാ അക്കാദമിക്ക് ലഭിച്ചിട്ടുള്ളതെന്ന് കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാനായി ചുമതലയേറ്റ ശ്രീരാമൻ കൊയ്യോന് ആദിവാസി ഗോത്ര ജന സഭ നൽകിയ ആദരവ് സമ്മേളനം വളയഞ്ചാലിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.കെ. രമ എം.എൽ.എ അഭിപ്രായപ്പെട്ടു.

ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. ശോഭ അധ്യക്ഷത വഹിച്ചു. ഫോക് ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. വേലായുധൻ ഉപഹാരം നൽകി. ഫോക് ലോർ അക്കാദമി സെക്രട്ടറി എം. പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി.

കെ.പി.സി.സി. സെക്രട്ടറി ഡോ. കെ.വി. ഫിലോമിന, ആദിവാസി ഗോത്ര മഹാ സഭ കൺവീനർ എം. ഗീതാനന്ദൻ, ഡി.സി.സി. അംഗം വർഗ്ഗീസ് ജോസഫ് നടപ്പുറത്ത്, സർവോദയ സംഘം പ്രസിഡണ്ട് പവിത്രൻ തില്ലങ്കേരി, നന്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എ. കെ. കടമ്പാട്ട്, ഗാനരചയിതാവും നാടൻ പാട്ട് ഗായകനുമായ മധുമുണ്ടകം, ആദിവാസി സംഘടനേതാക്കളായ പി.കെ. കരുണാകരൻ, വിജയൻ മനങ്ങോടൻ, ഭാസ്കരൻ തലക്കുളം, അരുവിക്കൽ കൃഷ്ണൻ, കുമാരൻ പി., യശോദ നാരായണൻ എന്നിവർ പ്രസംഗിച്ചു. ശ്രീരാമൻ കൊയ്യോൻ മറുപടി പ്രസംഗം നടത്തി. നാടൻ പാട്ട് ഗാനമേളയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390790/adivasi-rights-must-be-protected-kk-rema-mla-kelakam)