---
title: "നാനോ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു; കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ സാമ്പത്തിക സഹായം നൽകുന്നു"
english_title: "Kudumbashree Kannur Nano Enterprises Applications Subsidy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390847/kudumbashree-kannur-nano-enterprises-applications-subsidy"
published_at: "2026-11-09T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af1632261496_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Kudumbashree", "Nano Enterprises", "Kannur"]
---

# നാനോ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു; കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ സാമ്പത്തിക സഹായം നൽകുന്നു

> **Lead Summary:** **കണ്ണൂർ** ::ഗാർഹികതലത്തിൽ നാനോ സംരംഭങ്ങൾ ആരംഭിക്കുന്നതിന് കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ സാമ്പത്തിക സഹായം നൽകുന്നു. നഗര മേഖലയിലെ കുടുംബശ്രീ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കാണ് സഹായം.

## Article Content

**കണ്ണൂർ** ::ഗാർഹികതലത്തിൽ നാനോ സംരംഭങ്ങൾ ആരംഭിക്കുന്നതിന് കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ സാമ്പത്തിക സഹായം നൽകുന്നു. നഗര മേഖലയിലെ കുടുംബശ്രീ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കാണ് സഹായം.

പ്രൊജക്റ്റ് ചെലവിന്റെ 40% (പരമാവധി രണ്ട് ലക്ഷം രൂപ) ആണ് സബ്‌സിഡി. മൂല്യവർധിത ഉൽപന്ന നിർമാണ പരിശീലനം പൂർത്തിയാക്കിയവർക്കും ഗാർഹികതലത്തിൽ ഉൽപന്ന നിർമ്മാണത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്കും മുൻഗണന.

 ഫോമുകൾ അതത് നഗരസഭ / കോർപ്പറേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബർ 16 നകം നൽകണം. വിശദ വിവരത്തിന് ഫോൺ: 0497 2702080.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390847/kudumbashree-kannur-nano-enterprises-applications-subsidy)