---
title: "കേളകം പഞ്ചായത്തിൽ പൊതുശ്മശാനത്തിന് ആവശ്യകത ഏറുന്നു; എസ്എൻഡിപി ശാഖായോഗം പ്രമേയം പാസാക്കി"
english_title: "Kelakam Panchayat Public Crematorium Demand SNDP Meeting Resolution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390864/kelakam-panchayat-public-crematorium-demand-sndp-meeting-resolution"
published_at: "2026-11-09T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af17b8a51b4b_1000387227.jpg"
keywords: ["Kelakam", "SNDP", "Crematorium"]
---

# കേളകം പഞ്ചായത്തിൽ പൊതുശ്മശാനത്തിന് ആവശ്യകത ഏറുന്നു; എസ്എൻഡിപി ശാഖായോഗം പ്രമേയം പാസാക്കി

> **Lead Summary:** **കേളകം**: പഞ്ചായത്തിൽ പൊതുശ്മശാനം അത്യാവശ്യമായി വന്നിരിക്കുന്നതായി കേളകം എസ്എൻഡിപി ശാഖായോഗത്തിന്റെ 08.11.2026ന് ചേർന്ന 62-ാമത് വാർഷിക സമ്മേളനം കേളകം ഗ്രാമ പഞ്ചായത്ത് അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**കേളകം**: പഞ്ചായത്തിൽ പൊതുശ്മശാനം അത്യാവശ്യമായി വന്നിരിക്കുന്നതായി കേളകം എസ്എൻഡിപി ശാഖായോഗത്തിന്റെ 08.11.2026ന് ചേർന്ന 62-ാമത് വാർഷിക സമ്മേളനം കേളകം ഗ്രാമ പഞ്ചായത്ത് അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്ര ഹാളിൽ വെച്ച് നടന്ന യോഗത്തിൽ എസ്എൻഡിപി യോഗം ഇരിട്ടി യൂണിയൻ സെക്രട്ടറി പി.എൻ. ബാബു മാസ്റ്റർ അധ്യക്ഷത വഹിക്കുകയും യൂണിയൻ പ്രസിഡന്റ് കെ.വി. അജി ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. ശാഖാ പ്രസിഡന്റ് റോയി പാലോലിക്കൽ സ്വാഗതവും, റിപ്പോർട്ട് സെക്രട്ടറി മനോജ് കുമാർ പി.വി.യും, ആശംസകൾ അർപ്പിച്ച് അനൂപ് പനക്കൽ, നിർമ്മല അനിരുദ്ധൻ എന്നിവരും സംസാരിച്ചു. വൈസ് പ്രസിഡന്റ് ഇ.കെ. പ്രസാദ് നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390864/kelakam-panchayat-public-crematorium-demand-sndp-meeting-resolution)