---
title: "നിരാഹാര സമരം 15-ാം ദിവസത്തിൽ; ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചാൽ ചെറുക്കുമെന്ന് വളർമതി"
english_title: "Thiruvananthapuram Secretariat Front LPST Candidates Protest 127th Day Continues Protest Committee Leader"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390881/lpst-candidates-protest-127-days-secretariat-valarmathi-hunger-strike-15th-day-resist-hospital-shift"
published_at: "2026-11-09T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af194c52e717_1000245265.jpg"
keywords: ["LPST Protest", "127 Days Secretariat", "Valarmathi Hunger Strike"]
---

# നിരാഹാര സമരം 15-ാം ദിവസത്തിൽ; ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചാൽ ചെറുക്കുമെന്ന് വളർമതി

> **Lead Summary:** **തിരുവനന്തപുരം: **സെക്രട്ടറിയേറ്റിന് മുന്നിൽ LPST ഉദ്യോഗാർഥികളുടെ സമരം 127 -ാം ദിവസവും തുടരുന്നു. സമരസമിതി നേതാവ് വളർമതിയുടെ നിരാഹാരസമരം പതിനഞ്ചാം ദിവസം പിന്നിട്ടു.

## Article Content

**തിരുവനന്തപുരം: **സെക്രട്ടറിയേറ്റിന് മുന്നിൽ LPST ഉദ്യോഗാർഥികളുടെ സമരം 127 -ാം ദിവസവും തുടരുന്നു. സമരസമിതി നേതാവ് വളർമതിയുടെ നിരാഹാരസമരം പതിനഞ്ചാം ദിവസം പിന്നിട്ടു.

ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചാൽ ചെറുക്കുമെന്ന് വളർമതി പറഞ്ഞു. പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ സർക്കാരിൽ നിന്ന് നീതി കിട്ടിയില്ലെന്നും വളർമതി പറഞ്ഞു.

എന്റെ ജീവനിൽ ആശങ്കയുള്ള സർക്കാരിന് ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുക എന്നത് മാത്രമാണ് ഇനി ചെയ്യാനുള്ളത്. അല്ലാതെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ എല്ലാം തന്നെ ചെറുക്കും. ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കരുത്. ഡ്രിപ്പ് പോലും കയറാത്ത നിലയിൽ ആരോഗ്യനില മാറി. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും എൽപിഎസ്ടി ഉദ്യോഗാർഥികൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390881/lpst-candidates-protest-127-days-secretariat-valarmathi-hunger-strike-15th-day-resist-hospital-shift)