---
title: "എഥനോള്‍: പെട്രോള്‍ പമ്പുകളില്‍ മിന്നല്‍ പരിശോധന നടത്തി"
english_title: "Ethanol Petrol Pumps Surprise Inspection Kannur Civil Supplies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390906/ethanol-petrol-pumps-surprise-inspection-kannur-civil-supplies"
published_at: "2026-11-09T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af1c94ab54ed_1000387756.jpg"
keywords: ["Ethanol", "Petrol Pump", "Kannur"]
---

# എഥനോള്‍: പെട്രോള്‍ പമ്പുകളില്‍ മിന്നല്‍ പരിശോധന നടത്തി

> **Lead Summary:** **കണ്ണൂർ** : പെട്രോളിൽ അനുവദനീയമായ അളവിലും കൂടുതൽ എഥനോൾ കലർത്തുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ജില്ലയിലെ പെട്രോൾ പമ്പുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് മിന്നൽ പരിശോധന നടത്തി. കണ്ണൂർ കണ്ണോത്തുംചാലിലെ ബിപിസിഎൽ പെട്രോൾ പമ്പ്, വാരത്തെ ഐഒസിയുടെ പെട്രോൾ പമ്പ് എന്നിവിടങ്ങളിലാണ് ജില്ലാ സപ്ലൈ ഓഫീസർ എം. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചത്.

## Article Content

**കണ്ണൂർ** : പെട്രോളിൽ അനുവദനീയമായ അളവിലും കൂടുതൽ എഥനോൾ കലർത്തുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ജില്ലയിലെ പെട്രോൾ പമ്പുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് മിന്നൽ പരിശോധന നടത്തി. കണ്ണൂർ കണ്ണോത്തുംചാലിലെ ബിപിസിഎൽ പെട്രോൾ പമ്പ്, വാരത്തെ ഐഒസിയുടെ പെട്രോൾ പമ്പ് എന്നിവിടങ്ങളിലാണ് ജില്ലാ സപ്ലൈ ഓഫീസർ എം. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചത്.

ഓരോ പമ്പിൽ നിന്നും ഒരു ലിറ്റർ വീതമുള്ള ആറ് സാമ്പിളുകളാണ് പ്രത്യേക അലൂമിനിയം കണ്ടെയിനറുകളിൽ ശേഖരിച്ച ശേഷം പെട്ടിയിലാക്കി സീൽ ചെയ്തത്. ഇവയിൽ രണ്ടെണ്ണം പരിശോധനാ ലാബിലേക്കയച്ചു. രണ്ടെണ്ണം വീതം അതത് പെട്രോൾ പമ്പിലും ജില്ലാ സപ്ലൈ ഓഫീസിലും സൂക്ഷിക്കും.

കർണാടകയിൽ ചില പമ്പുകളിൽ നിന്ന് ശേഖരിച്ച ഇന്ധനത്തിൽ അനുവദനീയമായ 20 ശതമാനത്തിൽ കൂടുതൽ എഥനോൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ നിർദ്ദേശപ്രകാരമാണ് മിന്നൽ പരിശോധന നടത്തി ഇന്ധന സാമ്പിളുകൾ ശേഖരിച്ചത്. താലൂക്ക് സപ്ലൈ ഓഫീസർമാരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ക്വാഡിന്റെ ഭാഗമായി പരിശോധനയിൽ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ എം. സുനിൽ കുമാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390906/ethanol-petrol-pumps-surprise-inspection-kannur-civil-supplies)