---
title: "പേരാവൂർ ഫെസ്റ്റ് നവംബർ 14 മുതൽ 19 വരെ നടക്കും"
english_title: "Peravoor Fest from November 14 to 19"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390911/peravoor-fest-november-14-to-19"
published_at: "2026-11-09T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af1cf1302a49_IMG-20261109-WA0300.jpg"
keywords: ["Peravoor Fest 2026", "Peravoor Grama Panchayat", "Sunny Joseph Peravoor", "Peravoor News"]
---

# പേരാവൂർ ഫെസ്റ്റ് നവംബർ 14 മുതൽ 19 വരെ നടക്കും

> **Lead Summary:** പേരാവൂർ : ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന പേരാവൂർ ഫെസ്റ്റ് നവംബർ 14 മുതൽ 19 വരെപുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുമെന്ന് പഞ്ചായത്ത് സംഘാടക സമിതി ഭരാവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

## Article Content

പേരാവൂർ : ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന പേരാവൂർ ഫെസ്റ്റ് നവംബർ 14 മുതൽ 19 വരെപുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുമെന്ന് പഞ്ചായത്ത് സംഘാടക സമിതി ഭരാവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മിനി അമ്യൂസ്‌മെന്റ് പാർക്ക്, വിവിധ സ്റ്റാളുകൾ, ഫുഡ് കോർട്ട്, കാർഷിക നഴ്‌സറി, ഗാനമേള, വോളീബോൾ ടൂർണമെന്റ്, വിവിധ കലാമത്സരങ്ങൾഎന്നിവയുണ്ടാവും. 13ന് വൈകിട്ട് വിളംബര ഘോഷയാത. 14ന് 11.30ന് മന്ത്രി സണ്ണി ജോസഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

14ന് രാവിലെ 10 മുതൽ അങ്കണവാടി കലോത്സവം, വൈകിട്ട് അഞ്ചിന് മെഹന്തിഫെസ്റ്റ്, ആറിന് കലാസന്ധ്യ. 15ന് 10 മുതൽ കേരളോത്സവം കലോത്സവം, രണ്ടിന് വയോജന മത്സരങ്ങൾ, ആറിന് കൈരളി പട്ടുറുമാൽ ടീമിന്റെ ഇശൽ നൈറ്റ്.

16ന് 10 മുതൽ ഭിന്നശേഷി സംഗമം, അഞ്ചിന് ഇരട്ടകളുടെ സംഗമം, ആറിന് കഷണ്ടി സംഗമം, 6.30ന് കണ്ണൂർ റോക്ക് ബീറ്റ്‌സിന്റെ ഗാനമേള. 17ന് 10 മുതൽ വയോജന സംഗമം, രണ്ടിന് ഗോത്രമേള (കോൽക്കളി), മൂന്നിന് അക്ഷരശ്ലോക സദസ്സ്, ആറിന് നിഷാദ് കലാകേന്ദ്രത്തിന്റെ ഗാനമേള.

18ന് 10 മുതൽ വനിതാ സംഗമം, തിരുവാതിര, നാടോടി നൃത്തം, ഫ്യൂഷൻ ഡാൻസ്, കൈക്കൊട്ടിക്കളി മത്സരം,സുഭാഷ് അറുകരയുടെ പാട്ടരങ്ങ്, ഏഴിന് സമാപന സമ്മേളനം.

14 മുതൽ 19 വരെ പേരാവൂർ പുതിയ ബസ്റ്റ് സ്റ്റാൻഡ് പരിസരത്തെ വി.സി.രാധാകൃഷ്ണൻ ഫ്‌ളഡ്‌ലിറ്റ് ഗ്രൗണ്ടിൽ വോളീബോൾ ടൂർണമെന്റും ഉണ്ടാവും. പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, വൈസ്. പ്രസിഡന്റ് കെ.എ.രജീഷ്, പഞ്ചായത്തംഗംങ്ങളായ കെ.പി.അബ്ദുൾ റഷീദ്, ജൂബിലി ചാക്കോ, ബേബി സോജ, കെ.കെ.സ്മിത എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390911/peravoor-fest-november-14-to-19)