---
title: "പുറത്തൊട്ടി കുരിശു പള്ളിക്കവല - മൂന്നാം കൂപ്പ് റോഡ് യാഥാർഥ്യമായി"
english_title: "Purathotti Kurishu Pallikavala Third Coop Road Inaugurated Naduvil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390934/purathotti-kurishu-pallikavala-third-coop-road-inaugurated-naduvil"
published_at: "2026-11-10T04:47:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2548c2389b_1000387794.jpg"
keywords: ["Naduvil", "Road Inauguration", "Taliparamba"]
---

# പുറത്തൊട്ടി കുരിശു പള്ളിക്കവല - മൂന്നാം കൂപ്പ് റോഡ് യാഥാർഥ്യമായി

> **Lead Summary:** **നടുവിൽ** : നടുവിൽ ഗ്രാമപഞ്ചായത്ത് പുറത്തൊട്ടി കുരിശുപള്ളി കവല - മൂന്നാം കൂപ്പ് റോഡ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി അധ്യക്ഷയായി.

## Article Content

**നടുവിൽ** : നടുവിൽ ഗ്രാമപഞ്ചായത്ത് പുറത്തൊട്ടി കുരിശുപള്ളി കവല - മൂന്നാം കൂപ്പ് റോഡ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി അധ്യക്ഷയായി.

അഡ്വ. സന്തോഷ് കുമാർ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വകയിരുത്തിയ 20 ലക്ഷം രൂപയും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 2023, 24, 25 വർഷത്തിൽ ഉൾപ്പെടുത്തിയ പത്ത് ലക്ഷത്തോളം രൂപയും ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി ജോയ്, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോഷി കണ്ടത്തിൽ, പൊതുപ്രവർത്തകൻ ആന്റണി കവിയിൽ, സെന്റ് ജോസഫ് ചർച്ച് പൊട്ടൻപ്ലാവ് വികാരി ഫാദർ ജിൻസ് കളപ്പുര തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390934/purathotti-kurishu-pallikavala-third-coop-road-inaugurated-naduvil)