---
title: "ചേരാനല്ലൂർ വാഹനാപകട കേസ്: 17കാരന്റെ ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി ജയബാലകൃഷ്ണന്റെ കുടുംബം"
english_title: "Cheranallur Benz Accident Case Family Files Review Plea Against Minor Bail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390972/cheranallur-benz-accident-case-family-files-review-plea-against-minor-bail"
published_at: "2026-11-10T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2ad4ac0316_1000388466.jpg"
keywords: ["Cheranallur", "Benz Accident", "High Court"]
---

# ചേരാനല്ലൂർ വാഹനാപകട കേസ്: 17കാരന്റെ ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി ജയബാലകൃഷ്ണന്റെ കുടുംബം

> **Lead Summary:** **ചേരാനല്ലൂർ**: ചേരാനല്ലൂർ ബെൻസ് കാറപകട കേസിൽ നിയമപോരാട്ടം തുടരാൻ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. 17കാരന്റെ ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. സ്റ്റേഷൻ ജാമ്യം റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. സെഷൻസ് കോടതി ഉത്തരവ് പുനഃപരിശോധിക്കണം എന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

## Article Content

**ചേരാനല്ലൂർ**: ചേരാനല്ലൂർ ബെൻസ് കാറപകട കേസിൽ നിയമപോരാട്ടം തുടരാൻ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. 17കാരന്റെ ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. സ്റ്റേഷൻ ജാമ്യം റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. സെഷൻസ് കോടതി ഉത്തരവ് പുനഃപരിശോധിക്കണം എന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

അതേസമയം, സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസിപി ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ കാണും. സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട് നൽകിയാൽ ജഡ്ജിക്കെതിരെയുള്ള വകുപ്പ് നിലനിൽക്കുമോ എന്ന് സംശയം ദൂരീകരിക്കുകയാണ് ലക്ഷ്യം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകും.

എഫ്ഐആർ ഇട്ടതിൽ അഡിഷണൽ സെഷൻസ് കോടതി അതിരൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിക്ക് മുൻകൂർ ജാമ്യവും ഹൈക്കോടതി അനുവദിച്ചിരുന്നു. എസ്ബിആർ നൽകി അന്വേഷണം വീണ്ടും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാം എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390972/cheranallur-benz-accident-case-family-files-review-plea-against-minor-bail)