---
title: "ആശമാർ സമരത്തിലേക്ക്, മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വർധന നടപ്പാക്കണം; 21,000 രൂപ നൽകണമെന്ന് ആവശ്യം"
english_title: "Kozhikode Asha Workers Strike Asha Workers Federation CITU State Committee Agitation Starting This 11 From"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391010/kozhikode-asha-workers-strike-citu-federation-21000-salary-demand-vd-satheesan-incentive-medical-leave"
published_at: "2026-11-10T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2e0eb4680a_1000245524.jpg"
keywords: ["ASHA Workers Strike", "21000 Honorarium Demand", "3000 Increase", "UDF Promise"]
---

# ആശമാർ സമരത്തിലേക്ക്, മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വർധന നടപ്പാക്കണം; 21,000 രൂപ നൽകണമെന്ന് ആവശ്യം

> **Lead Summary:** **കോഴിക്കോട്: **ആശമാർ സമരത്തിലേക്ക്. ആശ വർകേഴ്സ് ഫെഡറേഷൻ CITU സംസ്ഥാന കമ്മറ്റി ആണ് പ്രക്ഷോഭത്തിനു ഇറങ്ങുന്നത്. ഈ 11 മുതൽ ജില്ലാ കേന്ദ്രങ്ങളിൽ സമരം നടത്തും. മുഖ്യമന്ത്രി VD സതീശൻ നേരത്തെ പ്രഖ്യാപിച്ച 21000 ശബളമാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കണം എന്നതാണ് ആവശ്യം.

## Article Content

**കോഴിക്കോട്: **ആശമാർ സമരത്തിലേക്ക്. ആശ വർകേഴ്സ് ഫെഡറേഷൻ CITU സംസ്ഥാന കമ്മറ്റി ആണ് പ്രക്ഷോഭത്തിനു ഇറങ്ങുന്നത്. ഈ 11 മുതൽ ജില്ലാ കേന്ദ്രങ്ങളിൽ സമരം നടത്തും. മുഖ്യമന്ത്രി VD സതീശൻ നേരത്തെ പ്രഖ്യാപിച്ച 21000 ശബളമാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കണം എന്നതാണ് ആവശ്യം.

ഇൻസെന്റ്റീവ്, മെഡിക്കൽ ലീവ് അപാകതകൾ പരിഹരിക്കണം എന്നും സംസ്ഥാന നേതാക്കൾ കോഴിക്കോട് ആവശ്യപ്പെട്ടു.

പ്രതിമാസ ഓണറേറിയം 21,000 രൂപയായി ഉയർത്തണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ട് ആശാ വർക്കർമാർ 265 ദിവസത്തിലധികം നീണ്ടുനിന്ന സമരം നടത്തിയിരുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അധികാരത്തിൽ വന്നാൽ ആശാ വർക്കർമാരുടെ ഓണറേറിയം 21,000 രൂപയാക്കുമെന്ന് യു.ഡി.എഫ് (UDF) വാഗ്ദാനം നൽകിയിരുന്നു.

2026 മെയ് മാസത്തിൽ അധികാരമേറ്റ പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയത്തിൽ 3,000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചു. ഇതോടെ ഓണറേറിയം 9,000 രൂപയിൽ നിന്ന് 12,000 രൂപയായി ഉയർന്നു. വാഗ്ദാനം ചെയ്ത 21,000 രൂപ പൂർണ്ണമായും നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു.

വർധനവിനെ സ്വാഗതം ചെയ്യുമ്പോഴും 21,000 രൂപ എന്ന ആവശ്യത്തിൽ മാറ്റമില്ലെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA) വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391010/kozhikode-asha-workers-strike-citu-federation-21000-salary-demand-vd-satheesan-incentive-medical-leave)