---
title: "കർഷകൻ വാഴക്കുലയിൽ MDMA കടത്തിയ സംഭവം; മികച്ച കർഷകനുള്ള അവാർഡ് തിരിച്ചെടുക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്"
english_title: "Farmer Banana Bunch MDMA Smuggling Incident Best Farmer Award Withdrawal Examine Minister T Siddique Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391027/farmer-banana-bunch-mdma-smuggling-best-farmer-award-withdrawal-examine-minister-t-siddique"
published_at: "2026-11-10T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2f8fd062dd_1000245551.jpg"
keywords: ["Banana Bunch MDMA Smuggling", "Best Farmer Award", "Agriculture Minister Award"]
---

# കർഷകൻ വാഴക്കുലയിൽ MDMA കടത്തിയ സംഭവം; മികച്ച കർഷകനുള്ള അവാർഡ് തിരിച്ചെടുക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്

> **Lead Summary:** **കണ്ണൂർ: **കർഷകൻ വാഴക്കുലയിൽ MDMA കടത്തിയ സംഭവം; മികച്ച കർഷകനുള്ള അവാർഡ് തിരിച്ചെടുക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്.

## Article Content

**കണ്ണൂർ: **കർഷകൻ വാഴക്കുലയിൽ MDMA കടത്തിയ സംഭവം; മികച്ച കർഷകനുള്ള അവാർഡ് തിരിച്ചെടുക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്.

മികച്ച കർഷകൻ വാഴക്കുലയിൽ എംഡിഎംഎ കടത്തിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ടി സിദ്ദിഖ്. മികച്ച കർഷകനുള്ള അവാർഡ് തിരിച്ചെടുക്കുന്നത് സർക്കാർ പരിശോധിക്കും. വിവരം അറിഞ്ഞ ഉടനെ ഡയറക്ടറുമായി സംസാരിച്ചിരുന്നു.

കർഷകന്റെ പശ്ചാത്തലം അടക്കം പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് നൽകിയാൽ തുടർനടപടി ഉണ്ടാകും. അവാർഡ് നിർണയത്തിൽ അടക്കം മാറ്റങ്ങൾ കൊണ്ടുവരും. ചില അവാർഡുകൾ തന്നെ താനെത്തിയശേഷം പുനക്രമീകരിച്ചിരുന്നുവെന്നും കൃഷി മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391027/farmer-banana-bunch-mdma-smuggling-best-farmer-award-withdrawal-examine-minister-t-siddique)