---
title: "അടക്കാത്തോട് വാളുമുക്കിൽ വീടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി"
english_title: "King Cobra Caught Inside House Adakkathode Valamukku"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391065/king-cobra-caught-inside-house-adakkathode-valamukku"
published_at: "2026-11-10T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af32d88df18b_1000389550.jpg"
keywords: ["Adakkathode", "King Cobra", "Forest"]
---

# അടക്കാത്തോട് വാളുമുക്കിൽ വീടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

> **Lead Summary:** **അടക്കാത്തോട്**: വാളുമുക്ക് നാസർ ഹൗസിൽ റഹീമിന്റെ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീടിന്റെ മേശയ്ക്കടിയിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് വീട്ടുകാർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

## Article Content

**അടക്കാത്തോട്**: വാളുമുക്ക് നാസർ ഹൗസിൽ റഹീമിന്റെ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീടിന്റെ മേശയ്ക്കടിയിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് വീട്ടുകാർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ഫോറസ്റ്റ് ബീറ്റ് ഓഫീസർ അനൂപ്, പാമ്പ് പിടുത്ത വിദഗ്ധരായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പിന്നീട് പിടികൂടിയ രാജവെമ്പാലയെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉൾവനത്തിലേക്ക് തുറന്നുവിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391065/king-cobra-caught-inside-house-adakkathode-valamukku)