---
title: "ഇന്ന് അർധരാത്രി മുതൽ ഓട്ടോ-ടാക്സി തൊഴിലാളികളുടെ സൂചന പണിമുടക്ക്"
english_title: "Auto Taxi Workers Token Strike From Midnight Today Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391148/auto-taxi-workers-token-strike-from-midnight-today-kerala"
published_at: "2026-11-11T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af4138c9b720_images_(99).jpeg"
keywords: ["Auto", "Strike", "Workers"]
---

# ഇന്ന് അർധരാത്രി മുതൽ ഓട്ടോ-ടാക്സി തൊഴിലാളികളുടെ സൂചന പണിമുടക്ക്

> **Lead Summary:** **കണ്ണൂർ**: ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോ തൊഴിലാളികൾ ബുധനാഴ്ച അർധരാത്രി മുതൽ 24 മണിക്കൂർ സൂചന പണിമുടക്ക് നടത്തും.

## Article Content

**കണ്ണൂർ**: ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോ തൊഴിലാളികൾ ബുധനാഴ്ച അർധരാത്രി മുതൽ 24 മണിക്കൂർ സൂചന പണിമുടക്ക് നടത്തും.

ഓട്ടോ-ടാക്സി സംയുക്ത ട്രേഡ് യൂണിയൻ സമിതിയാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. ഒന്നരക്കിലോമീറ്റർ ദൂരം മിനിമം ചാർജ് 50 രൂപയായും പിന്നീട് കിലോമീറ്ററിന് 20 രൂപയായും മുഴുദിന വെയ്റ്റിങ് ചാർജ് 500 രൂപയാക്കി ഉയർത്തണമെന്നുമാണ് പ്രധാന ആവശ്യം.

ഐഎൻടിയുസി, എസ്ടിയു തുടങ്ങിയ സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അവസാന നിമിഷം അവർ തങ്ങൾക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391148/auto-taxi-workers-token-strike-from-midnight-today-kerala)