---
title: "ധർമ്മടം ഗവ.ബ്രണ്ണൻ കോളേജ് മലയാളവിഭാഗത്തിൻറെ മണിമല്ലിക സ്‌മാരക സാഹിത്യപുരസ്ക്കാരം പ്രഖ്യാപിച്ചു"
english_title: "Dharmadam Govt Brennen College Malayalam Department Manimallika Memorial Literary Award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391170/dharmadam-govt-brennen-college-malayalam-manimalika-memorial-literary-award-ravishankar-s-nair-novel-enthu-manthrikapocha"
published_at: "2026-11-11T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af42c37ce160_1000245709.jpg"
keywords: ["Govt Brennen College", "Malayalam Manimallika Memorial Literary Award"]
---

# ധർമ്മടം ഗവ.ബ്രണ്ണൻ കോളേജ് മലയാളവിഭാഗത്തിൻറെ മണിമല്ലിക സ്‌മാരക സാഹിത്യപുരസ്ക്കാരം പ്രഖ്യാപിച്ചു

> **Lead Summary:** **കണ്ണൂർ : **ധർമ്മടം ഗവ.ബ്രണ്ണൻ കോളേജ് മലയാളവിഭാഗത്തിൻറെ പൂർവവിദ്യാർത്ഥി സംഘടനയായ ബ്രണ്ണൻ മലയാളം സമിതിയുടെ ആറാമത് മണിമല്ലിക സ്‌മാരക സാഹിത്യപുരസ്ക്കാരം പ്രഖ്യാപിച്ചു.

## Article Content

**കണ്ണൂർ : **ധർമ്മടം ഗവ.ബ്രണ്ണൻ കോളേജ് മലയാളവിഭാഗത്തിൻറെ പൂർവവിദ്യാർത്ഥി സംഘടനയായ ബ്രണ്ണൻ മലയാളം സമിതിയുടെ ആറാമത് മണിമല്ലിക സ്‌മാരക സാഹിത്യപുരസ്ക്കാരം പ്രഖ്യാപിച്ചു.

പൂർവവിദ്യാർത്ഥിനിയും അദ്ധ്യാപികയുമായിരുന്ന മണിമല്ലികയുടെ സ്‌മരണാർത്ഥം അവരുടെ ജീവിതപങ്കാളി, പാലക്കാട് ബി.ഇ.എം ഹൈസ്‌കൂളിൽ പ്രധാനാദ്ധ്യാ പകനായി വിരമിച്ച വി. ഗോപാലൻ മാസ്റ്റർ ഏർപ്പെടുത്തിയതാണ് ഈ പുരസ്‌കാരം.

ഓരോ വർഷവും ഓരോ സാഹിത്യ വിഭാഗത്തിലുൾപ്പെടുന്ന കൃതികളാണ് പുരസ്ക്‌കാരത്തിന് പരിഗണിക്കുന്നത്. ഇത്തവണ സാഹിത്യ വിമർശനം/സാംസ്കാരിക പഠനം എന്ന വിഭാഗത്തിൽ വരുന്ന കൃതികളെയാണ് പുരസ്ക‌ാര ത്തിന് പരിഗണിച്ചത്.

രവിശങ്കർ.എസ്.നായർ എഴുതിയ നോവൽ എന്ന മാന്ത്രികപ്പൂച്ച എന്ന കൃതിയാണ് വർഷത്തെ മണിമല്ലിക സ്‌മാരക സാഹിത്യ പുരസ്ക്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പതിനയ്യായിരം രൂപയും പ്രശസ്ത ശില്പി ഹരീന്ദ്രൻ ചാലാട് രൂപകല്പന ചെയ്‌ത ശില്പവുമാണ് പുരസ്‌കാരം. പ്രശസ്‌ത നിരൂപകരായ ഏ.ടി. മോഹൻ രാജ്, ഡോ.വത്സലൻ വാതുശ്ശേരി, ഡോ.വി. ലിസി മാത്യു എന്നിവരായിരുന്നു വിധികർത്താക്കൾ.

2026 നവംബർ പതിനെട്ടാം തീയതി രാവിലെ 10 മണി മുതൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗത്തിൽ നടക്കുന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും എഴുത്തുകാരനുമായ ശ്രീ കല്പറ്റ നാരായണൻ പുരസ്കാരം സമ്മാനിക്കും.

കണ്ണൂർ സർവകലാശാലയിലെ മലയാളം ബിരുദാനന്തര പരീക്ഷകളിൽ ഏറ്റവുമധികം മാർക്കു നേടിയ വിസ്‌മയ സജീവൻ, മുഹമ്മദ് ബിലാൽ, ആരതി വി എന്നീ വിദ്യാർത്ഥികൾക്കുള്ള മണമല്ലിക സ്‌മാരക വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ ആർ.രാജശ്രീ സമ്മാനിക്കും.

പത്രസമ്മേളനത്തിൽ ബ്രണ്ണൻ മലയാളം സമിതി രക്ഷാധികാരികളായ വി.എസ്. അനിൽകുമാർ, ഏ.ടി. മോഹൻ രാജ്, പ്രസിഡണ്ട് ഡോ.എൻ. ലിജി, ജോ.സെക്രട്ടറി ഡോ. കെ.വി.മഞ്ജുള എന്നിവർ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391170/dharmadam-govt-brennen-college-malayalam-manimalika-memorial-literary-award-ravishankar-s-nair-novel-enthu-manthrikapocha)