---
title: "ഫുജൈറ വാഹനാപകടം; മരിച്ചവരിൽ മലപ്പുറം വേങ്ങര സ്വദേശികളും"
english_title: "Fujairah Vehicle Accident Dead Malappuram Vengara Natives"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391311/fujairah-vehicle-accident-dead-malappuram-vengara-natives-siddique-family-fayiz-sheikh-khalifa-street"
published_at: "2026-11-12T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af581f1e56c8_1000245875.jpg"
keywords: ["Fujairah Accident", "Malappuram Vengara Natives Dead", "Sheikh Khalifa Street"]
---

# ഫുജൈറ വാഹനാപകടം; മരിച്ചവരിൽ മലപ്പുറം വേങ്ങര സ്വദേശികളും

> **Lead Summary:** **യുഎഇ: **ഫുജൈറ-യുഎഇയിലെ ഫുജൈറയില്‍ വാഹനാപകടത്തില്‍ മരിച്ചവരില്‍ മൂന്ന് പേര്‍ മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശികള്‍. വേങ്ങര കുന്നുംപുറം കുണ്ടില്‍പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ മുഹമ്മദ് അസ്മില്‍, മിസ്‌ന ജുബിന്‍, പേരമകന്‍ മുഹമ്മദ് ഫായിസ് എന്നിവരാണ് മരിച്ചത്.

## Article Content

**യുഎഇ: **ഫുജൈറ-യുഎഇയിലെ ഫുജൈറയില്‍ വാഹനാപകടത്തില്‍ മരിച്ചവരില്‍ മൂന്ന് പേര്‍ മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശികള്‍. വേങ്ങര കുന്നുംപുറം കുണ്ടില്‍പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ മുഹമ്മദ് അസ്മില്‍, മിസ്‌ന ജുബിന്‍, പേരമകന്‍ മുഹമ്മദ് ഫായിസ് എന്നിവരാണ് മരിച്ചത്.

ഒരേ കുടുംബത്തിലെ ഏഴ് പേരാണ് അപകടത്തില്‍ പെട്ടത്. ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റില്‍ ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്.

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി ആളുകള്‍ മരിച്ചതായി ഫുജൈറ പോലിസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391311/fujairah-vehicle-accident-dead-malappuram-vengara-natives-siddique-family-fayiz-sheikh-khalifa-street)