---
title: "കണിച്ചാറിൽ വാഴ ഗ്രാമം പദ്ധതിക്ക് തുടക്കമായി"
english_title: "Kanichar Vazha Gramam Project Started Kanichar Grama Panchayat Annual Project Including Farmers Various Types Banana Suckers Given Project Implement"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391467/kanichar-vazha-gramam-project-started-135-farmers-banana-suckers-distribution-president-thresya-paul"
published_at: "2026-11-13T14:22:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6cfd1d37fe_1000246073.jpg"
keywords: ["Kanichar  Vazha Gramam Project", "Grama Panchayat Annual Project", "Banana Suckers"]
---

# കണിച്ചാറിൽ വാഴ ഗ്രാമം പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **കാണിച്ചാർ : ** കണിച്ചാറിൽ വാഴ ഗ്രാമം പദ്ധതിക്ക് തുടക്കമായി.കാണിച്ചാർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് വിവിധയിനം വാഴ കന്നുകൾ നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

## Article Content

**കാണിച്ചാർ : ** കണിച്ചാറിൽ വാഴ ഗ്രാമം പദ്ധതിക്ക് തുടക്കമായി.കാണിച്ചാർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് വിവിധയിനം വാഴ കന്നുകൾ നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

നേന്ത്രൻ, പൂവൻ, ഞാലി പൂവൻ, മൈസൂർ പൂവൻ, റോബസ്റ്റ തുടങ്ങിയ 5 വ്യത്യസ്തയിനം വാഴ കന്നുകൾ ആണ് നൽകിയത്. വിതരണ പരിപാടിയുടെ ഔദായോഗിക ഉത്ഘാടനം കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. ത്രേസ്യ പോൾ നിർവഹിച്ചു.

കണിച്ചാർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേർസൺ ലാലി ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഭരണസമിതി അംഗമായ ജിൽസൺ എടത്തനാൽ കൃഷി അസിസ്റ്റന്റുമാരായ ആന്റണി ജേക്കബ്, ശരത് ഇ എം തുടങ്ങിയവർ സംസാരിച്ചു.135 കർഷകർക്കാണ് പദ്ധതിയിൽ ഉൾപ്പെടുത്തി വാഴ കന്നുകൾ വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391467/kanichar-vazha-gramam-project-started-135-farmers-banana-suckers-distribution-president-thresya-paul)