---
title: "മാങ്ങാട്ടിടത്ത് ഭക്ഷ്യമേളയും ബാലപഞ്ചായത്തും സംഘടിപ്പിച്ചു"
english_title: "Mangattidam Food Festival Balapanchayat Balasabha Children"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391670/mangattidam-food-festival-balapanchayat-balasabha-children"
published_at: "2026-11-15T04:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af8eda06c309_1000396309.jpg"
keywords: ["Mangattidam", "Food Festival", "Balapanchayat", "Kudumbashree"]
---

# മാങ്ങാട്ടിടത്ത് ഭക്ഷ്യമേളയും ബാലപഞ്ചായത്തും സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ** : മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ ബാലസഭാ കുട്ടികൾക്കായി ഭക്ഷ്യമേളയും ബാലപഞ്ചായത്തും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ. സന്ധ്യാലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. വിപിൻ അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ** : മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ ബാലസഭാ കുട്ടികൾക്കായി ഭക്ഷ്യമേളയും ബാലപഞ്ചായത്തും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ. സന്ധ്യാലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. വിപിൻ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ അനുശ്രീ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എൻ. ഗോപി മാസ്റ്റർ, പഞ്ചായത്ത് കമ്മ്യൂണിറ്റി കൗൺസിലർ ശ്രീയുക്ത, സി.ഡി.എസ്. വൈസ് ചെയർപേഴ്‌സൺ ഒ. സിൽവി, ബാലസഭ ഉപസമിതി കൺവീനർ രജിന എന്നിവർ സംസാരിച്ചു. ഭക്ഷ്യമേളയുടെ ഭാഗമായി വിവിധ ബാലസഭകളിൽ നിന്നുള്ള കുട്ടികൾ വ്യത്യസ്ത തരം പായസങ്ങൾ, പലഹാരങ്ങൾ, തോരൻ, നാടൻ വിഭവങ്ങൾ തുടങ്ങിയവ ഒരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391670/mangattidam-food-festival-balapanchayat-balasabha-children)