---
title: "ഏലപ്പീടികയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; നേത്ര പരിശോധനയും ആയുർവേദ ചികിത്സയും ലഭ്യമാക്കി"
english_title: "Free Medical and Eye Checkup Camp Organized at Elapeedika in Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391714/free-medical-eye-ayurveda-camp-elapeedika-kanichar-archana-hospital"
published_at: "2026-11-15T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af965af5336b_WhatsApp_Image_2026-11-15_at_12.56.29.jpeg"
keywords: ["Elapeedika News", "Kanichar Grama Panchayat", "Free Medical Camp Kannur"]
---

# ഏലപ്പീടികയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; നേത്ര പരിശോധനയും ആയുർവേദ ചികിത്സയും ലഭ്യമാക്കി

> **Lead Summary:** കണിച്ചാർ: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെയും, പെരുമ്പുന്ന അർച്ചന ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വിദഗ്ദ്ധ നേത്ര പരിശോധന, തിമിര നിർണ്ണയം, ആയുർവേദ പരിശോധന, സൗജന്യ മരുന്ന് വിതരണം എന്നിവ ഉണ്ടായിരുന്നു.

## Article Content

കണിച്ചാർ: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെയും, പെരുമ്പുന്ന അർച്ചന ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വിദഗ്ദ്ധ നേത്ര പരിശോധന, തിമിര നിർണ്ണയം, ആയുർവേദ പരിശോധന, സൗജന്യ മരുന്ന് വിതരണം എന്നിവ ഉണ്ടായിരുന്നു.

വായനശാല പ്രസിഡന്റ് ജോബ് ഒ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ മിനി സെബാസ്റ്റ്യൻ മെഡിക്കൽ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പെരുമ്പുന്ന അർച്ചന ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റജീന സെബാസ്റ്റ്യൻ, ഡോക്ടർമാരായ രാഹുൽ കൃഷ്ണ, അമൃത, സിസ്റ്റർ ജിജി എന്നിവർ ക്യാമ്പിലെ പരിശോധനകൾക്ക് നേതൃത്വം നൽകി.

വായനശാല സെക്രട്ടറി ജിമ്മി എബ്രഹാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സജി പി.കെ, സെബാസ്റ്റ്യൻ പി.വി, ഷിജു ഇ.കെ, സനോജ് എം.എൽ, സന്തോഷ് എം.എൽ, വി.ആർ. അശോകൻ, സിജിമോൾ എ.കെ, പ്രമീള സുരേന്ദ്രൻ, മല്ലിക പൗലോസ്, ലൈബ്രേറിയൻ ജോമിനി പി.എം. എന്നിവർ ചടങ്ങിൽ സംസാരിച്ചു. നിരവധി പ്രദേശവാസികൾ ക്യാമ്പിന്റെ പ്രയോജനം പ്രയോജനപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391714/free-medical-eye-ayurveda-camp-elapeedika-kanichar-archana-hospital)