---
title: "തൃശൂർ പൂരം കലക്കൽ: അന്വേഷണ റിപ്പോർട്ട് മടക്കിയത് സ്വാഗതം ചെയ്ത് തിരുവമ്പാടി, യാഥാർഥ്യം ജനങ്ങൾക്ക് ബോധ്യപ്പെടണമെന്ന് CPI"
english_title: "Thrissur Pooram Disruption Case Crime Branch Investigation Report Return Welcomed Thiruvambady"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391719/thrissur-pooram-kalakal-investigation-report-returned-thiruvambady-cpi-k-rajan"
published_at: "2026-11-15T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af970613b741_1000246230.jpg"
keywords: ["Thrissur Pooram Kalakal", "Crime Branch Report", "K Rajan  ADGP Ajithkumar"]
---

# തൃശൂർ പൂരം കലക്കൽ: അന്വേഷണ റിപ്പോർട്ട് മടക്കിയത് സ്വാഗതം ചെയ്ത് തിരുവമ്പാടി, യാഥാർഥ്യം ജനങ്ങൾക്ക് ബോധ്യപ്പെടണമെന്ന് CPI

> **Lead Summary:** **തൃശൂർ: **പൂരം കലക്കൽ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് മടക്കിയത് സ്വാഗതം ചെയ്ത് തിരുവമ്പാടി ദേവസ്വം. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതി ചേർക്കാൻ അനുമതി തേടിയുള്ള റിപ്പോർട്ട് ഏകപക്ഷീയമെന്ന് ദേവസ്വം സെക്രട്ടറി ഗിരീഷ്കുമാർ പറഞ്ഞു.

## Article Content

**തൃശൂർ: **പൂരം കലക്കൽ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് മടക്കിയത് സ്വാഗതം ചെയ്ത് തിരുവമ്പാടി ദേവസ്വം. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതി ചേർക്കാൻ അനുമതി തേടിയുള്ള റിപ്പോർട്ട് ഏകപക്ഷീയമെന്ന് ദേവസ്വം സെക്രട്ടറി ഗിരീഷ്കുമാർ പറഞ്ഞു.

പൂരംകലക്കലിൽ ഉന്നയിച്ച കാര്യങ്ങൾ ഇപ്പോഴും പ്രസക്തമെന്ന് സിപിഐ പ്രതികരിച്ചു. ബാഹ്യ സമ്മർദ്ദം ഉണ്ടായിരുന്നെന്നും യാഥാർഥ്യം ജനങ്ങൾക്ക് ബോധ്യപ്പെടണമെന്നും മുൻ മന്ത്രി കെ രാജൻ പറഞ്ഞു. കേസിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ ദുർബല പരാമർശങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ടെന്നും വിമർശനം ഉയർന്നിരുന്നു.

റിപ്പോർട്ടിൽ അവ്യക്തയും തെളിവുകളുടെ അഭാവവുമെന്ന് വിലയിരുത്തലിലാണ് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കിയത്. പൊലീസ് വീഴ്ച്ച സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ലെന്നും ആഭ്യന്തര വകുപ്പ്. പൊലീസ്-ദേവസ്വം ഏകോപനമില്ലായ്മ പൂരം അലങ്കോലപ്പെടാൻ കാരണമെന്നായിരുന്നു റിപ്പോർട്ട്.

തെളിവുകൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചാണ് റിപ്പോർട്ട് മടക്കിയത്.

16 വീഴ്ച്ചകളാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ ഇക്കാര്യങ്ങളിൽ തെളിവുകൾ ഇല്ലെന്ന് ആഭ്യന്തര വകുപ്പ്. ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിഡേഷിന്റെ റിപ്പോർടട്ടാണ് പൊലീസ് മേധാവി സർക്കാരിന് സമർപ്പിച്ചത്. തിരുവമ്പാടി ദേവസ്വത്തിലെ 8 ഭാരവാഹികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിനു അനുമതി തേടി കൊണ്ടായിരുന്നു റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391719/thrissur-pooram-kalakal-investigation-report-returned-thiruvambady-cpi-k-rajan)