---
title: "പള്ളൂരിൽ തെരുവുനായ ആക്രമണം; സൈക്കിൾ കൊണ്ട് പ്രതിരോധിച്ച് സഹോദരങ്ങളെ രക്ഷിച്ച് 'വല്യേട്ടൻ'"
english_title: "Pallur Idayilpeedika Stray Dog Attack Three Children Saved By Elder Brother Courage Bicycle Defence CCTV Visuals Viral"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391720/pallur-idayilpeedika-stray-dog-attack-three-children-saved-elder-brother-bicycle-cctv"
published_at: "2026-11-15T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af972e1eaea1_1000246238.jpg"
keywords: ["stray dog attack", "children saved", "elder brother saves siblings"]
---

# പള്ളൂരിൽ തെരുവുനായ ആക്രമണം; സൈക്കിൾ കൊണ്ട് പ്രതിരോധിച്ച് സഹോദരങ്ങളെ രക്ഷിച്ച് 'വല്യേട്ടൻ'

> **Lead Summary:** **പള്ളൂർ: **വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പള്ളൂർ ഇടയിൽപ്പീടികയിലെ ഷെമി മഹൽ വീട്ടുമുറ്റത്ത് വെച്ചാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

## Article Content

**പള്ളൂർ: **വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പള്ളൂർ ഇടയിൽപ്പീടികയിലെ ഷെമി മഹൽ വീട്ടുമുറ്റത്ത് വെച്ചാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

വീട്ടുമുറ്റത്ത് ജ്യേഷ്ഠൻ സൈക്കിളിലിരിക്കെ മറ്റ് രണ്ട് കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി തെരുവുനായ പാഞ്ഞടുത്തത്. നായ കുട്ടികൾക്ക് നേരെ ഓടിയടുക്കുന്നത് കണ്ട് മറ്റ് കുട്ടികൾ ഭയന്ന് മാറിയെങ്കിലും ജ്യേഷ്ഠൻ ഒട്ടും പതറിയില്ല.

സമയോചിതമായി സൈക്കിൾ മുന്നോട്ട് നീക്കി നായയ്ക്ക് മുന്നിൽ പ്രതിരോധം തീർത്ത് സഹോദരങ്ങളെ സംരക്ഷിക്കുകയായിരുന്നു ഈ കൊച്ചു മിടുക്കൻ. സ്വന്തം സുരക്ഷ പോലും മറന്ന് നടത്തിയ ഈ ധീരമായ ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവായത്.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നായ കുട്ടികൾക്ക് നേരെ പാഞ്ഞടുക്കുന്നതും, ജ്യേഷ്ഠൻ സൈക്കിൾ ഉപയോഗിച്ച് അതിനെ തടയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ വലിയ ദുരന്തം സംഭവിക്കുമായിരുന്നു. പ്രായത്തെ വെല്ലുന്ന ധൈര്യം കാണിച്ച കുട്ടി ഇപ്പോൾ നാട്ടുകാരുടെ മുഴുവൻ കയ്യടി നേടിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391720/pallur-idayilpeedika-stray-dog-attack-three-children-saved-elder-brother-bicycle-cctv)